ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മറ്റി ഇഫ്താർ സംഗമം

ജിദ്ദ : ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്‌താർ സംഗമം ശ്രദ്ധേയമായി. യാമ്പുവിലെ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക, കായിക, സന്നദ്ധ സംഘടന, മീഡിയ നേതാക്കളും, പ്രവർത്തകരും അടക്കം ആയിരത്തി മുന്നൂറിലധികം പേരാണ് പങ്കെടുത്തത്.
യാമ്പു ടൗണിലെ ബിൻ ദഹൈസ് അപ്പാർട്ട്മെന്റ് കോമ്പോണ്ടിൽ നടന്ന സംഗമത്തിൽ യാമ്പു ഏരിയ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് സ്വാഗതം പറഞ്ഞു.
അജോ ജോർജ്, സിബിൽ പാവറട്ടി, വിനയൻ പാലത്തിങ്ങൽ, ബിഹാസ് കരുവാരകുണ്ട്, വിപിൻ തോമസ്, സാക്കിർ ഏ.പി, ശ്രീകാന്ത് നീലകണ്ഠൻ, ഷൌക്കത്ത് മണ്ണാർക്കാട്, ബിജു വെള്ളിയാമറ്റം, എബ്രഹാം തോമസ്, ജോമോൻ ജോസഫ്, സുനിൽ പാലക്കാട്, രാജീവ് തിരുവല്ല , ഷാഹുൽ ഹമീദ്, റിജേഷ് ബാലൻ, നിസാമുദ്ദീൻ , സബീർ, ആശിഖ്, ഗോപി മന്ത്രവാദി തുടങ്ങിയവർ നേതൃത്വം നൽകിയ ഇഫ്താർ സംഗമം സമൂഹത്തിന്റെ നാനാതുറകളിലുമുള്ള പ്രവാസികളുടെ ഐക്യവിളമ്പരമായി മാറി.









0 comments