ജിദ്ദ നവോദയ ഷറഫിയ ഏരിയ സമ്മേളനം

ജിദ്ദ : ജിദ്ദ നവോദയ മുപ്പത്തിയൊന്നാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഷറഫിയ ഏരിയ സമ്മേളനം വി എസ് നഗറിൽ നഗറിൽ നടന്നു. താൽകാലിക അധ്യക്ഷൻ സലാം മമ്പാടിന്റെ അധ്യക്ഷതയിൽ ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ ഏരിയ പ്രവർത്തന റിപ്പോർട്ടും, ഏരിയ ട്രഷറർ ബിനു മുണ്ടക്കയം സാമ്പത്തിക റിപ്പോർട്ടും,നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും, ജൗഹർ രക്തസാക്ഷി പ്രമേയവും, പി സി അയൂബ് അനുശോചന പ്രമേയവും, ഏരിയ രക്ഷധികാരി മുജീബ് പൂന്താനം പുതിയ പാനലും അവതരിപ്പിച്ചു.
ഫൈസൽ കൊടശ്ശേരി, ഷീബ ജോജൻ, നൗഷാദ് ബാബു എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഫൈസൽ കൊടശ്ശേരി പ്രസിഡന്റ് ആയും അമീൻ വേങ്ങൂർ സെക്രട്ടറിയായും ബിനു മുണ്ടക്കയം ട്രഷററും ആയ 21 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. യൂണിറ്റ് സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജിദ്ദ നവോദയ മുഖ്യ രക്ഷാധിക്കാരി ഷിബു തിരുവനന്തപുരം, കേന്ദ്ര കമ്മിറ്റി ട്രഷറർ സി എം അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് റിയാസ് കരാപ്പറമ്പ് സ്വാഗതവും ഏരിയ സെക്രട്ടറി സെക്രട്ടറി അമീൻ വേങ്ങൂർ നന്ദിയും പറഞ്ഞു.









0 comments