ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ : ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ചു. യാമ്പു ഏരിയ ഓഫീസിൽ നടന്ന പരിപാടി സെക്രട്ടറി സിബിൽ ഡേവിഡ് ഉദ്ഘാടനം ചെയ്തു. ഇഎംഎസിന്റെയും എകെജിയുടെയും സ്‌മരണകൾ ഏറ്റവും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നതെന്നും വർഗീയ- വിഭാഗീയ ശക്തികൾക്കെതിരെ ജനാധിപത്യവിശ്വാസികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് അവരുടെ ജീവിതം പകർന്ന പാഠങ്ങൾ വഴികാട്ടിയാകുമെന്നും സിബിൽ ഡേവിഡ് പറഞ്ഞു.
ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ അധ്യക്ഷനായി. ഇഎംഎസ് അനുസ്മരണ പ്രമേയം ജീവ കാരുണ്യ കൺവീനർ സാക്കിർ എപിയും എകെജി അനുസ്മരണ പ്രമേയം മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ടും നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ശ്രീകാന്ത് നീലകണ്ഠൻ സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി രാജീവ് തിരുവല്ല നന്ദിയും പറഞ്ഞു.









0 comments