ജിദ്ദ നവോദയ കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു. നവോദയ സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി അധ്യക്ഷനായ യോഗം നവോദയ ഷറഫിയ ഏരിയ ട്രഷറർ ബിനു മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ചൂഷണങ്ങളുടെ ഇരുണ്ടകാലത്ത് കേരളത്തിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ സമാനതകളില്ലാതെ പോരാട്ട വീര്യം കാഴ്ചവച്ച നേതാവായിരുന്നു സഖാവ് കുഞ്ഞാലി എന്ന് മുഖ്യ പ്രഭാഷണത്തിൽ ഏരിയ കമ്മിറ്റി അംഗം ഹാരിസ് കാളികാവ് പറഞ്ഞു. ജിദ്ദ നവോദയ ആക്റ്റിംഗ് മുഖ്യ രക്ഷധികാരി അബ്ദുള്ള മുല്ലപ്പള്ളി, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, പ്രസിഡന്റ് കിസ്മത് മമ്പാട് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും ഷറഫിയ ഏരിയ ഈസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ജൗഹർ കാളികാവ് നന്ദിയും പറഞ്ഞു.









0 comments