ജിദ്ദ നവോദയ യാത്രയയപ്പ് നൽകി

ജിദ്ദ : മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന അബ്ബാസ് ഇരുമ്പുഴിക്ക് ജിദ്ദ നവോദയ ഷറഫിയ ഏരിയ അൽ റയാൻ യൂണിറ്റിന്റെ സ്നേഹാദരം നൽകി. മുൻ വെസ്റ്റ് യൂണിറ്റ് പ്രസിഡന്റും ഷറഫിയ ഏരിയ കമ്മറ്റി അംഗവും ഷറഫിയ കുടുംബവേദി അംഗവും റയാൻ യൂണിറ്റ് അംഗവുമായി പ്രവർത്തിച്ചു.
നവോദയ സെൻട്രൽ കമ്മിറ്റി ഓഫിസിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് റിയാസ് കരാപറമ്പിന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അമീൻ വേങ്ങുർ, റഫീഖ് പത്തനാപുരം, ഇർഷാദ് ക്രിയേറ്റീവ്, റഹ്മത്തുള്ള പറോളി എന്നിവർ സംസാരിച്ചു. ഹക്കിം പാണ്ടിക്കാട് സ്വാഗതവും അബ്ബാസ് ഇരുമ്പുഴി യാത്രയയപ്പിന് നന്ദിയും പറഞ്ഞു.









0 comments