ഐഎസ്‌സി ഒമാൻ കേരള വിഭാഗം യുവജനോത്സവം തുടങ്ങി

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐഎസ്‌സി) ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ഈ വർഷത്തെ യുവജനോത്സവ മത്സരങ്ങൾ ദാർസൈറ്റിലെ ഐഎസ്‌സി ഹാളിൽ തുടങ്ങി. ഒമാന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരുമായ എണ്ണൂറിലധികം കലാകാരന്മാർ വിവിധ ഇനങ്ങളിലായി മത്സരിച്ചു. നാലു ദിവസത്തിലായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ ആദ്യ ഘട്ടം 24നും 25നും ഐഎസ്‌സിയുടെ വിവിധ ഹാളുകളിലായി നടന്നു. മത്സരങ്ങളുടെ രണ്ടാംഘട്ടം മെയ് രണ്ടിനും മൂന്നിനും ഇതേ ഹാളുകളിൽ നടക്കും.
ഔദ്യോഗിക പരിപാടി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടറും ലോക കേരള സഭ അംഗവുമായ വിത്സൻ ജോർജ് ഉദ്ഘാടനം ചെയ്‌തു. കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. ഐഎസ്‌സി ഒമാൻ കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ എന്നിവർ സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി മുജീബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് നന്ദിയും പറഞ്ഞു.









0 comments