ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഓണാഘോഷം

സലാല: സലാല മലയാള വിഭാഗത്തിൻ്റെ ഓണാഘോഷം സോഷ്യൽ ക്ലബ് അംങ്കണത്തിൽ വച്ച് ആഘോഷിച്ചു. കുട്ടികളുടെയും ചെണ്ട മേളങ്ങളുടെയും പുലി കളികളുടെയും അകമ്പടിയോടെ ഘോഷയാത്ര നടന്നു. ഒമാൻ ഒളിമ്പിക്സ് അസോസിയേഷൻ വൈസ് ചെയർമാനും ലേബർ കെയർ മാനേജ്മെൻറ് മാനേജർ കൂടിയായ നൈഫ് അഹമ്മദ് സെയ്ദ് അൽ ഷാൻഫാരി, ഇന്ത്യൻ എംബസി കോൺസുലാർ ഏജൻ്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് രാകേഷ് കുമാർ ഝ എന്നിവർ മുഖ്യാതിഥിയായിരുന്നു.
തിരുവാതിരക്കളി, കുട്ടികളുടെ നൃത്തങ്ങൾ മറ്റു മത്സരങ്ങൾ എന്നിവ ക്ലബ് അംങ്കണത്തിൽ വെച്ച് നടന്നു. മലയാള വിഭാഗം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അതിഥികൾക്കുമായി ഓണ സദ്യ ഒരുക്കി. 1600 ഓളം പേർ സദ്യയിൽ പങ്കാളികളായി. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ ഷബീർ കാലടി, കോ കൺവീനർ ഷജിൽ കോട്ടായി, ട്രഷറർ സബീർ വണ്ടൂർ, സജീബ് ജലാൽ, സുനിൽ നാരായണൻ, ശ്യാം മോഹൻ, സജീവ് ജോസഫ്, അജിത്, ശ്രീവിദ്യ എന്നിവർ നേതൃത്വം നൽകി.









0 comments