ഇന്ത്യൻ സ്‌കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു

മനാമ: ഇന്ത്യൻ സ്‌കൂളിൽ 2025-2026 അധ്യയന വർഷത്തേക്കുള്ള പ്രിഫെക്റ്റ് കൗൺസിലിന്റെ ഔദ്യോഗികമായ സ്ഥാനാരോഹണം സംഘടിപ്പിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചു.
അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, കോർഡിനേറ്റർമാർ, ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യക്ഷനായി. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ ഉൾക്കൊള്ളുന്ന പ്രിഫെക്റ്റ് കൗൺസിലിനെ വ്യക്തിഗത അഭിമുഖത്തെയും നേതൃഗുണത്തെയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തത്. താഴെപ്പറയുന്ന വിദ്യാർത്ഥികൾ അവരുടെ ലെവലുകൾ നയിക്കാൻ നിയമിതരായി:
• ലെവൽ എ (ക്ലാസുകൾ XI & XII): ഹെഡ് ബോയ്: ജോയൽ ജോർജ് ജോഗി, ഹെഡ് ഗേൾ: മീനാക്ഷി മധു ദീപ്തി.
• ലെവൽ ബി (ക്ലാസുകൾ IX & X): ഹെഡ് ബോയ്: തരുൺ രജിത്ത്,ഹെഡ് ഗേൾ: ഘനിയ സിദ്ദിഖി.
• ലെവൽ സി (ക്ലാസുകൾ VI മുതൽ VIII വരെ):ഹെഡ് ബോയ്: ആദിനാഥ് അനീഷ്, ഹെഡ് ഗേൾ: നിയ പേൾ നവീൻ.
• ലെവൽ ഡി (ക്ലാസുകൾ IV & V):ഹെഡ് ബോയ്: സയ്യിദ് അലി ഹമീദ് മുഹമ്മദ്, ഹെഡ് ഗേൾ: ആലിയ ഷാനവാസ്.
സീനിയർ വിഭാഗം വിദ്യാർഥികളായ അഭിജിത്ത് ബിനു, ഇവാന റേച്ചൽ ബിനു, ജലീന ബ്രാവിൻ, മീത് മെഹുൽ എന്നിവർ അവതാരകരായിരുന്നു.









0 comments