ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 18ന്

മസ്‌കത്ത്: ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികളുടെ കോൺസുലർ, പാസ്‌പോർട്ട്, വിസ, ക്ഷേമ സേവനങ്ങൾക്കായി ഇന്ത്യൻ എംബസി ഒരുക്കുന്ന ഓപ്പൺ ഹൗസ് 18ന് നടക്കും. പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റ ശേഷമുള്ള ആദ്യ ഓപ്പൺ ഹൗസിൽ ഓൺലൈനായും പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ നേരിട്ടെത്തിയോ, വീഡിയോ കോൺഫറൻസ് വഴിയോ പ്രവാസികൾക്ക് അവസരം പ്രയോജനപ്പെടുത്താനാകും.
ഓപ്പൺ ഹൗസ് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവിഷി ബെഹൽ, കോൺസുലർ എഫ് എസ് ഹേമന്ദ് ശർസാത്ത് എന്നിവർ പങ്കെടുക്കും. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും വിഷയങ്ങൾ അവതരിപ്പിക്കാം. രഹസ്യ സ്വഭാവമുള്ള വിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്ത്യൻ എംബസിയുടെ ‘[email protected]’ എന്ന വിലാസത്തിൽ ഇ–- മെയിൽ ചെയ്യാം. അവതരിപ്പിക്കുന്ന വിഷയം രഹസ്യമായിരിക്കുമെന്നും എംബസി വൃത്തങ്ങൾ വ്യക്തമാക്കി. ഓൺലൈനായി പരാതി അറിയിക്കാൻ https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യണം. ഓപ്പൺ ഹൗസ് തുടങ്ങുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് പരിപാടിയിൽ പങ്കെടുക്കാനുള്ള ഓൺലൈൻ ലിങ്ക് അയച്ചുതരുമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് അവധി
മസ്‌കത്ത്: രാമനവമി പ്രമാണിച്ച് മസ്‌കത്തിലെ ഇന്ത്യൻ എംബസി ഞായറാഴ്‌ച അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.









0 comments