ഒമാനിൽ 11 പുതിയ വിസ കേന്ദ്രങ്ങൾ തുറന്ന് ഇന്ത്യൻ എംബസി

മസ്‌കത്ത് : ഒമാനിൽ പുതിയ വിസ കേന്ദ്രങ്ങൾ തുറന്ന് ഇന്ത്യൻ എംബസി. മസ്‌കത്തിലെ ഇന്ത്യൻ എംബസി ജൂലൈ 1 മുതൽ ആരംഭിച്ച പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ പുതിയ സേവന ദാതാവായ SGVIS ഗ്ലോബൽ സർവീസസ് എന്ന ഏജൻസിയിലേക്ക് മാറ്റിയിരുന്നു. ആദ്യ ഘട്ടത്തിൽ അൽ ഖുവൈറിലെ നയതന്ത്ര മേഖലയിലെ ദോവൽ അൽ അറബിയ സ്ട്രീറ്റിലുള്ള എംബസി പരിസരത്ത് നിന്ന് എല്ലാ സേവനങ്ങളും ലഭ്യമാക്കി കൊണ്ടായിരുന്നു തുടക്കം.
മസ്‌കത്ത്, സലാല, സൊഹാർ, ഇബ്രി, സുർ, നിസ്‌വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബർക എന്നീ പ്രദേശങ്ങളിൽ ആണ് പുതിയ സേവന കേന്ദ്രങ്ങൾ. പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, അറ്റസ്‌റ്റേഷൻ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ കേന്ദ്രങ്ങൾ കൈകാര്യം ചെയ്യും. എല്ലാ അപേക്ഷകരും https://www.sgivsglobal-oman.com/ വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
രാജ്യത്ത് 11 ഇടങ്ങളിൽ ആഗസ്ത് 15ന് മുമ്പ് ആപ്ലിക്കേഷൻ സെന്റർ തുറക്കുമെന്ന് എസ്ജിഐവിഎസ് അധികൃതർ അറിയിച്ചിരുന്നു.









0 comments