ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു

lulu india utsav
വെബ് ഡെസ്ക്

Published on Aug 17, 2025, 09:29 PM | 1 min read

കുവൈത്ത് സിറ്റി : ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേക പ്രമോഷൻ പരിപാടിയായ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു. ആഗസ്റ്റ് 19 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ നിരവധി ഇന്ത്യൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യൻ ഉൽപ്പന്നങ്ങളാണ് ‘ഇന്ത്യ ഉത്സവ’ത്തിലൂടെ വിൽപ്പനയ്ക്കെത്തുന്നത്. ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് കുവൈത്ത് എയർവേയ്‌സുമായി സഹകരിച്ച് പ്രത്യേക യാത്രാ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.


ആൽ റായ് ഔട്ട്‌ലെറ്റിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് ഐ.ബി.പി.സി ചെയർമാൻ കൈസർ ടി. ഷാക്കിർ നിർവഹിച്ചു. ഐ.ബി.പി.സി സീനിയർ അഡ്വൈസറി കൗൺസിൽ ബോർഡ് അംഗം കുൽദീപ് സി. ലാംബ, അഡ്വൈസറി ബോർഡ് അംഗം എസ്.കെ. വാധവാൻ, കുവൈത്ത് എയർവേയ്‌സ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആക്ടിംഗ് ഡയറക്ടർ യൂസഫ് അൽ ദാഫ്രി, കമ്മ്യൂണിക്കേഷൻസ് എക്സ്പേർട്ട് അജിത് ബറോറ്റ്, ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഫെസ്റ്റിവലിന്റെ ഭാഗമായി ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് കുവൈത്ത് എയർവേയ്‌സ് വഴി പ്രത്യേക യാത്രാ കിഴിവുകൾ ലഭ്യമാക്കി. 2025 ആഗസ്റ്റ് 13 മുതൽ 19 വരെ, കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റ്/മൊബൈൽ ആപ്പിലൂടെ നടത്തുന്ന ബുക്കിംഗുകൾക്ക് 12% ഡിസ്‌ക്കൗണ്ട് ലഭിക്കും. പ്രൊമോ കോഡ് LULU22 ഉപയോഗിച്ചാൽ ഈ ആനുകൂല്യം നേടാം. കുവൈത്ത്–ഇന്ത്യ റൂട്ടുകളിലാണ് ഓഫർ ബാധകം. ഒയാസിസ് ലോയൽറ്റി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 1,000 വെൽക്കം മൈലുകൾ ലഭിക്കും. കൂടാതെ, ലുലു ആൽ റായ് ഔട്ട്‌ലെറ്റിലെ ഇൻ-സ്റ്റോർ ബുക്കിംഗുകൾക്ക് ടിക്കറ്റിംഗ് സർവീസ് ചാർജ് ഒഴിവാക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home