സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സലാലയിൽ ഫ്രീഡം ലൈറ്റ് എന്ന പേരിൽ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു. ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സൗഹൃദസദസിൽ സലാലയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു. ഐ ഒ സി കേരളാ പ്രസിഡന്റ് ഡോ നിഷ്താർ അധ്യക്ഷനായസൗഹൃദ സദസ്സ് മാധ്യമ പ്രവർത്തകൻ കെ എ സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ട്രഷറർ റിസാൻ വിഷയാവതരണം നടത്തി.
വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുൽ സലാം (കെ എം സി സി), അബ്ദുള്ളാ മുഹമ്മദ് (പ്രവാസി വെൽഫെയർ), അഹമ്മദ് സഖാഫി (ഐ സി എഫ് സലാല), ഹുസൈൻ കാച്ചിലോടി (കെ എം സി സി), ഇബ്രാഹിം വേളം (പിസിഎഫ്), സിനു കൃഷ്ണൻ (സർഗ്ഗവേദി സലാല), റഷീദ് കല്പറ്റ (കെ എം സി സി), ഷസ്നാ നിസാർ (കെ എം സി സി വനിതാ വിങ്), ബി വി അനീഷ് (ഐ ഒ സി) സുഹാനാ മുസ്തഫ ഐ ഓ സി നാഷണൽ മീഡിയാ കോർഡിനേറ്റർ എന്നിവർ സംസാരിച്ചു. ഐ ഒ സി ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ സ്വാഗതവും വനിതാ വിഭാഗം ജനറൽ സെക്രട്ടറി രജിഷ ബാബു നന്ദിയും പറഞ്ഞു.









0 comments