സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് പ്രവാസി സമൂഹം

independence day
വെബ് ഡെസ്ക്

Published on Aug 16, 2025, 09:24 PM | 6 min read

ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല


സലാല: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് (ഐ എസ്‌ സി) സലാലയിൽ പരിപാടികൾ നടത്തി. സൗജന്യ മെഡിക്കൽ, രക്തദാന ക്യാമ്പും നടന്നു. ഐഎസ്‌സി പ്രസിഡന്റ് രാകേഷ് കുമാർ ഝായുടെ നേതൃത്വത്തിൽ രാവിലെ ക്ലബ് പരിസരത്ത് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾ ആരംഭിച്ചത്.


ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ സനാതനൻ, ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ സയ്യിദ് അഹ്‌സാൻ ജമീൽ, ലൈഫ്‌ ലൈൻ ആശുപത്രി മാനേജർ അബ്ദുൾ റഷീദ്, എസ്‌ എം സി അംഗങ്ങൾ, സ്‌കൂൾ പ്രിൻസിപ്പൽമാർ, ഐ എസ്‌ സി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, കൺവീനർമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നൂറുകണക്കിന് പ്രവാസികൾ ആഘോഷങ്ങളിൽ പങ്കെടുത്തു. ആരോഗ്യ മന്ത്രാലയത്തിന്റെയും ലൈഫ്‌ ലൈൻ ആശുപത്രിയുടെയും സഹകരണത്തോടെ, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്ക് മേധാവി മാസിൻ അഹമ്മദ് അൽ ഷിദാസ് ക്യാമ്പിന് നേതൃത്വം നൽകി.


 social club salala


ലൈഫ്‌ ലൈൻ ഹോസ്പിറ്റലുമായി സഹകരിച്ച് വൈകുന്നേരം സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. വിവിധ വകുപ്പുകളിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യ പരിശോധനയിൽ പങ്കെടുത്തു. ഡെങ്കിപ്പനി, ആരോഗ്യകരമായ പോഷകാഹാരം, പൊതു ആരോഗ്യ അവബോധ നുറുങ്ങുകൾ എന്നിവയെക്കുറിച്ചുള്ള മെഡിക്കൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടത്തി. സാംസ്കാരിക പരിപാടിയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത പ്രകടനങ്ങളും ദേശീയ നൃത്തങ്ങളും ഉണ്ടായിരുന്നു.


പരിപാടിയിൽ ഇന്ത്യൻ സോഷൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ അധ്യക്ഷനായി. സാമൂഹിക വികസന മന്ത്രാലയം ഡയറക്ടർ ജനറൽ ഹക്കിം മുഹമ്മദ് സാലിഹ് അൽ മക്സൂം മുഖ്യാതിഥി ആയിരുന്നു. സൽമ മുസല്ലം അൽ അമ്രി, സുലൈമാൻ മുഹമ്മദ് മുഖൈബൽ, ഗാനിം അവാദ് റജബ് ബൈത്ത് സുവൈലിം (MoSD), ഡയാന (ഫിനാൻസ് ഓഫീസർ, ഒമാനി വനിതാ അസോസിയേഷൻ), അമീറ (സലാം എയർ) എന്നിവരും വിശിഷ്ടാതിഥികളായിരുന്നു.


ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ജോയിന്റ് ജനറൽ സെക്രട്ടറി രഞ്ജിത്ത് സിംഗ്, കൾച്ചറൽ സെക്രട്ടറി ഡോ പ്രവീൺ കുമാർ, ജോയിന്റ് കൾച്ചറൽ സെക്രട്ടറി വി പി അബ്ദുൾ സലാം ഹാജി മറ്റ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും, വിവിധ ഭാഷാ വിഭാഗങ്ങളുടെ കൺവീനർമാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഇന്ത്യൻ സ്‌കൂൾ സലാല പ്രിൻസിപ്പൽ ദീപക് പടങ്കർ, വൈസ് പ്രസിഡന്റ് മമ്മിക്കുട്ടി, എ വി പി ബിപിൻ ദാസ്, അനിത റോസ് എന്നിവരും പങ്കെടുത്തു.


ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പ്പാറ്റ്സ് അസോസിയേഷൻ ബാലവേദി


കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ബാലവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ കൺവീനർ അവന്തിക മഹേഷ്‌ അധ്യക്ഷനായി. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപികയും ഷോർട്ട് ഫിലിം സംവിധായികയുമായ സവിത ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി.


friends of kuwait


ഫോക്ക് ആക്ടിങ് പ്രസിഡന്റ്‌ എൽദോസ് ബാബു, ആക്ടിങ് ജനറൽ സെക്രട്ടറി മഹേഷ്‌ കുമാർ, വനിത വേദി ജനറൽ കൺവീനർ അഖില ഷാബു എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി ജോയൽ രാജേഷ് സ്വാഗതവും കോർഡിനേറ്റർ കാവ്യ സനിത്ത് നന്ദിയും പറഞ്ഞു. ദേശാഭക്തി ഗാനം, സംഘ നൃത്തം, പ്രസംഗം, ക്വിസ് മത്സരം, സ്കിറ്റ് എന്നിവ അരങ്ങേറി.


ഒമാൻ


മസ്കറ്റ് : ഇന്ത്യയുടെ എഴുപത്തി ഒൻപതാമത് സ്വാതന്ത്ര്യദിനം ഒമാനിലെ ഇന്ത്യൻ സമൂഹം അതി വിപുലമായി ആഘോഷിച്ചു. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടികൾക്ക് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് നേതൃത്വം നൽകി. രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളിലും ആഘോഷങ്ങൾ നടന്നു. ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടികളിൽ ഇന്ത്യൻ നേവിയുടെ തദ്ദേശീയ കപ്പലായ ഐ എൻ എസ് സൂറത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.


പുലർച്ചെ 5:45 ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് ദേശീയ പതാക ഉയർത്തി. മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിൽ പുഷ്‌പാർച്ചന നടത്തിയതിനു ശേഷമായിരുന്നു പതാക ഉയർത്തൽ. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം ഇന്ത്യൻ സ്ഥാനപതി വായിച്ചു. തുടർന്ന് മലയാളികൾ ഉൾപ്പെടുന്ന മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചവാദ്യം ഉൾപ്പെടെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന വ്യത്യസ്ത കലാ പരിപാടികൾ എംബസിയിൽ അരങ്ങേറി. എംബസ്സി ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖരുമടക്കം നിരവധിപേർ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.


ക്യാപ്റ്റൻ സന്ദീപ് ഷോറിയുടെ നേതൃത്വത്തിൽ ഒമാൻ സന്ദർശിക്കുന്ന ഇന്ത്യൻ നേവിയുടെ തദ്ദേശീയ കപ്പലായ ഐ എൻ എസ് സൂറത്തിലെ ഉദ്യോഗസ്ഥരും എംബസിയിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു. രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിലും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ നേതൃത്വത്തിലും വിവിധയിടങ്ങളിൽ സ്വാതന്ത്ര്യ ദിന സെമിനാറുകൾ, കുട്ടികൾക്കുള്ള മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.


അബുദാബി


അബുദാബി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ ഇന്ത്യൻ എംബസിയിലും, അബുദാബിയിലെ ഗവൺമെന്റ് അംഗീകൃത സംഘടനകളുടെ ആഭിമുഖ്യത്തിലും വൈവിധ്യമാർന്ന പരിപാടികളോടെ 79-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അബുദാബി ഇന്ത്യൻ എംബസി ആസ്ഥാനത്ത് യുഎഇ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന ചിത്ര പ്രദർശനവും കലാപരിപാടികളും എംബസിയിൽ നടന്നു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.


കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ സെന്റർ പ്രസിഡന്റ് മനോജ് ടി കെ ദേശീയപതാകയുയർത്തി. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി സജീഷ് നായർ, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങൾ, വനിത വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, അബുദാബി ശക്തി തിയറ്റഴ്‌സ്, യുവകലാസാഹിതി, ഫ്രണ്ട്‌സ്‌ എ ഡി എം എസ്സ്‌ ഉൾപ്പെടെയുള്ള വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.


independence day

ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജയചന്ദ്രൻ നായർ രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേശീയ പതാക ഉയർത്തി. ഐ എസ് സി രക്ഷാധികാരിയും എസ് എഫ് സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായകെ മുരളീധരൻ ഉൾപ്പെടെയുള്ള പൗരപ്രമുഖരും സെന്റർ ഭരണസമിതി അംഗങ്ങളും വിവിധ സംഘടനാപ്രതിനിധികളും ചടങ്ങിന് സാക്ഷിയായി.

സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി മുസഫയിലെ അബുദാബി മലയാളി സമാജം അങ്കണത്തിൽ പ്രസിഡന്റ് സലിം ചിറക്കൽ പതാക ഉയർത്തി. സമാജം ട്രഷറർ യാസിർ അറാഫത്ത്, ഇൻകാസ് ട്രഷറർ സാബു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി വി സുരേഷ്കുമാർ സ്വാഗതവും അസിസ്റ്റൻ്റ് ട്രഷറർ സൈജു പിള്ള നന്ദിയും പറഞ്ഞു.


സമാജം ഭാരവാഹികളും സമാജം കോർഡിനേഷനിലെ വിവിധ സംഘടന നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. വൈകിട്ട് അബുദാബിയിലെ ഗവൺമെന്റ് അംഗീകൃത സംഘടനകൾ സംയുക്തമായി ഇന്ത്യാ സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ ഇന്ത്യാ സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ സംഘടനകൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.


പ്രവാസി വെൽഫെയർ സലാല


സലാല: ജനാധിപത്യ അട്ടിമറിക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചർച്ച സംഗമം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐഡിയൽ ഹാളിൽ ''പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം" എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ച സംഗമപരിപാടിയിൽ സ്വതന്ത്ര സമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭരണഘടന ശില്പികളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.


pravasi welfare salala


ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കോ കൺവീനർ എം കെ ഷജീൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷനായ ലോക കേരള സഭ അംഗം പവിത്രൻ കാരായി, ഐ എം ഐ പ്രസിഡൻ്റ് കെ ഷൗക്കത്തലി, സർഗ്ഗവേദി കൺവീനർ സിനു, ഡോ നദീജ സലാം, ശ്രീവിദ്യ ശ്രീജി തുടങ്ങിയവർ പങ്കെടുത്തു. വഹീദ് ചേന്ദമംഗലൂർ ചർച്ച നിയന്ത്രിച്ചു. സാജിത ഹഫീസ് സ്വാതന്ത്രദിന സന്ദേശം നൽകി. രവീന്ദ്രൻ നെയ്യാറ്റിൻകര സ്വാതന്ത്രദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തസ്രീന ഗഫൂർ സ്വാഗതവും സജീബ് ജലാൽ നന്ദിയും പറഞ്ഞു. സ്വതന്ത്രദിനത്തോടനുബന്ധിച്ച് പായസവിതരണവും നടന്നു. ഫഹദ് സലാം, പി ടി സബീർ, ഷാജി കമൂന, മുസ്തഫ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.


മാസ് തബൂക്ക്


ജിദ്ദ: രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനം മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് (മാസ് തബൂക്ക്) ന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ലോക കേരളാ സഭാംഗം ഫൈസൽ നിലമേൽ ദേശീയ പതാക ഉയർത്തി. ബാലവേദി കുട്ടികളും മാസ് പ്രവർത്തകരും റാലി നടത്തി. യോഗത്തിൽ മുസ്തഫ തെക്കൻ അധ്യക്ഷനായി. ഭരണ ഘടനയുടെ ആമുഖം ഫൈസൽ നിലമേൽ അവതരിപ്പിച്ചു. പ്രതിജ്ഞ നാദിയ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യ ദിന സന്ദേശം ഉബൈസ് മുസ്തഫ നൽകി.


mass independence daബ


റഹീം ഭരതന്നൂർ, സാജിത ടീച്ചർ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു. പ്രവീൺ പുതിയാണ്ടി സ്വാഗതവും ബിനുമോൻ ബേബി നന്ദിയും രേഖപ്പെടുത്തി. ജോസ് സ്കറിയ, അബ്ദുൽ ഹഖ്, ഷമീർ, വിശ്വൻ, ചന്ദ്രശേഖരകുറുപ്പ്, ബിനു ആസ്‌ട്രോൺ, അരുൺ,സനുഗോപി, മാത്യു തോമസ്, സന്തോഷ് കുമാർ, ജാബിർ കോതമംഗലം, സെൻസൻ കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.


കുവൈത്ത്


കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക രാവിലെ 7.30ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അദ്ദേഹം ദേശീയ പതാക ഉയർത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.


independence day kuwait


ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പ്രത്യേക പരിഗണനയ്ക്കായി കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി രേഖപ്പെടുത്തി. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസി എപ്പോഴും സജ്ജമാണെന്നും, കുവൈത്തിലെ നിയമങ്ങൾ പാലിക്കണമെന്നുമാണ് സ്ഥാനപതി അഭ്യർത്ഥിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ റെസ്റ്റോറന്റുകളുടെ സഹകരണത്തോടെ പങ്കെടുത്തവർക്കായി എംബസി പരിസരത്ത് ഭക്ഷണവും ഒരുക്കിയിരുന്നു.


ആർഎസ്‍സി സലാല സോൺ


സലാല : റിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സലാല സോൺ 'രംഗ് എ ആസാദി' എന്ന ശീർഷകത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സലാലയിലെ റിതം കഫേ ഹാളിൽ വച്ച് നടന്ന പരിപാടി വിദ്യാർത്ഥികളുടെ ദേശ ഭക്തിഗാന ആലാപനത്തോടെ ആരംഭിച്ചു. മുഹമ്മദ് സഖാഫി അധ്യക്ഷനായി. ആർഎസ്‍സി മുൻ ഗ്ലോബൽ എക്സിക്യൂട്ടീവ് യാസർ കാടാമ്പുഴ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


rsc


ഐ സി എഫ് സലാല ദാഇ ഷറഫുദ്ധീൻ സഖാഫി പ്രഭാഷണം നടത്തി. രക്ഷിതാക്കളും ആർഎസ്‍സി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ശാഹുൽ ഹമീദ് സഖാഫി സ്വാഗതവും സുഹൈൽ ഇർഫാനി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home