ഇൻകാസ് സലാലയുടെ ഗാന്ധി ജയന്തി ദിനാചരണം

സലാല : ഇൻകാസ് സലാലയുടെ ഗാന്ധി ജയന്തി ദിനാചരണം എലൈറ്റ് ഹോട്ടലിൽ നടന്നു. ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി ഹരികുമാർ ചേർത്തല അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഹരീഷ്, ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപകൻ കെ കെ സജി, കെഎംസിസി പ്രസിഡന്റ് വി പി അബ്ദുൾ സലാം, കെഎസ്‌കെ സെക്രട്ടറി എ പി കരുണൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ ജോസഫ്, ഈപ്പൻ പനക്കൽ, രഘുനാഥ് എന്നിവർ സംസാരിച്ചു. ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ സലീം മുതുവമ്മലിനെ ആദരിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി ബാബു കുറ്റ്യാടി സ്വാഗതവും ട്രഷറർ വിജയകുമാർ നന്ദിയും പറഞ്ഞു.









0 comments