നവോദയ ജുബൈലിൽ ഇഫ്താർ സ്നേഹസദസ് സംഘടിപ്പിച്ചു

ദമ്മാം: നവോദയ ജുബൈൽ അറൈഫി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹസദസ് സംഘടിപ്പിച്ചു. നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിപോർട്ടേഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും, സഹായമെത്തിക്കുക, പ്രവാസലോകത്ത് നിന്നും വർഷങ്ങളായി നാടണയാൻ സാധിക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനം യൂണിറ്റുകളിൽ നിന്നും സമാഹരിച്ച സാന്ത്വന സ്പർശം അറൈഫി ഏരിയ സെക്രട്ടറി പ്രിനീദ് ഒ എം നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകരക്ക് കൈമാറി.
നവോദയ ജുബൈൽ റീജിണൽ സെക്രട്ടറി ഉണ്ണി കൃഷണൻ, കെഎംസിസി പ്രതിനിധി ഷെരീഫ് ആലുവ, ഐഎംസിസി പ്രതിനിധി മുഫീദ്, ജയൻ തച്ചൻപാറ, ഷാഹിദഷാനവാസ് എന്നിവർ ആശംസ അറിയിച്ചു. ലക്ഷമണൻ കണ്ടമ്പേത്ത്, ഉമേഷ് കളരിക്കൽ, ഷാനവാസ്, ഓഐസിസി പ്രതിനിധി വിൽസൺ, ജുബൈലിലെ സാംസ്‌കാരിക - സാമൂഹ്യ പ്രവർത്തകർ, വിവിധ സംഘടനനേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിജയൻ പാട്ടാക്കര അദ്ധ്യക്ഷനായ സാംസ്‌കാരിക സദസ്സിന് ഫൈസൽ സ്വാഗതവും അജയൻ കണ്ണൊത്ത് നന്ദിയും രേഖപ്പെടുത്തി.









0 comments