"പെരുന്നാൾ നിറവ്"; ഇഫ്‌താർ വിരുന്നൊരുക്കി പ്രവാസി സംഘടനകൾ

പെരുന്നാളിന് മുന്നോടിയായി ഇഫ്‌താർ വിരുന്നൊരുക്കി വിവിധ പ്രവാസി സംഘടനകൾ.
സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
ദുബായ് : സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് മലബാർ പ്രവാസി (യുഎഇ ). ദുബായ് കറാമ മൻഖൂൾ പാർക്കിലായിരുന്നു പരിപാടി. മലബാർ മേഖലയിലെ സാമൂഹിക, കലാ, സാംസ്കാരിക, പ്രവർത്തകർ ഉൾപ്പെടെ സ്ത്രീകളും കുട്ടികളും അടക്കം നൂറിൽപരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
ഇതോടാനുബന്ധിച്ചു സംഘടിപിച്ച സൗഹൃദ സംഗമം മുഖ്യ രക്ഷാധികാരി മോഹൻ എസ് വെങ്കിട്ട് ഉദ്‌ഘാടനം ചെയ്തു. മലബാർ പ്രവാസി (യുഎഇ) പ്രസിഡന്റ് അഡ്വ.അസീസ് തോലേരി അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ നാസർ ബേപ്പൂർ റംസാൻ സന്ദേശം നൽകി.

മൊയ്‌തു കുട്ട്യാടി, ഇ കെ ദിനേശൻ, അഡ്വ. മുഹമ്മദ് സാജിദ്, ഹാരിസ് കോസ്മോസ്, സക്കറിയ പോൾ , ഷൈജ, സമീറ,ആബിദ, റെജി, അഡ്വ ദേവദാസ്, ഇഖ്ബാൽ ചെക്യാട്, സുനിൽ പാറേമ്മൽ, ബഷീർ മേപ്പയൂർ സംസാരിച്ചു.
ഇഫ്‌താർ കൂട്ടായ്മകൾ ലഹരിക്കെതിരെയുള്ള പ്രചാരണ വേദികളാകട്ടെ
ദുബായ്: റംസാൻ ഇഫ്‌താർ സംഗമങ്ങൾ നമ്മുടെ നാട്ടിലെ മയക്ക് മരുന്ന് ലഹരിക്കെതിരെയുള്ള പ്രചാരണ വേദികളാകട്ടെ എന്ന് കൊല്ലം ജില്ലാ പ്രവാസി സമാജം സംഘടിപ്പിച്ച ഇഫ്‌താർ മീറ്റിൽ റമദാൻ സന്ദേശം നൽകി സാമൂഹിക പ്രവർത്തകൻ അലി.
ഷാർജാ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി മുഖ്യാഥിതി ആയിരുന്നു.ഇഫ്‌താർ മീറ്റിൽ കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അഹമ്മദ് ഷിബിലി അധ്യക്ഷനായി.
രക്ഷാധികാരി എം ഷാഹുൽ ഹമീദ്, ട്രഷറർ ജർമിയാസ് യേശുദാസ്, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ നടേശൻ, ജോയിന്റ് ട്രഷറർ മനോജ് മനാമ, എം കെ അഷറഫ്, അൻസാർ അസിസ്സ്, ടി എം ഷെഫീഖ് എന്നിവർ സംസാരിച്ചു.

ഇഫ്‌താർ സംഗമത്തിന് എറഹിം കണ്ണനല്ലൂർ, നസീർ അബ്ദുൽ കലാം, റോയ് ജോർജ്, ബൈജു അഷറഫ്, രമേശ് എസ് പിള്ള, അനസ് അബ്ദുൽ ഗഫൂർ, ബിന്ദു ഷിബിലി, ഡെറിക് അനൂപ് വില്യം, ലിജി അൻസാർ, ടി ജിയോഹന്നാൻ, സൂഫി അനസ് ഗഫൂർ, ജയരാജ് ശങ്കരൻ കുട്ടി, എച്ച് അബ്ദുൽ കലാം, ആസിഫ് മിർസാ, പ്രദീഷ് ചിതറ, ഹബീബ് ഖാൻ, എച്ച് നൗഷാദ് കണ്ണനല്ലൂർ എന്നിവർ നേതൃത്വം നൽകി. അഡ്വ:നജുമുദീൻ സ്വാഗതവും ജർമിയാസ് യേശുദാസ് നന്ദിയും പറഞ്ഞു.
കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു . മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അലക്സ് പുത്തൂർ അധ്യക്ഷനായി.കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ ഹജ്ജ്/ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, അഡ്വൈസറി ബോർഡ് അംഗം ജെയിംസ് പൂയപ്പള്ളി, ജനറൽ സെക്രട്ടറി ബിനിൽ ദേവരാജൻ, വനിതാ ചെയർപേഴ്സൺ രഞ്ജന ബിനിൽ, കുട്ടികൾക്കായുള്ള ജനറൽ കൺവീനർ മാർട്ടിൻ മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഇഫ്താറിനുശേഷം നോമ്പുതുറയും സൗഹൃദവിരുന്നും സംഘടിപ്പിച്ചു. കെജെപിഎസ് ജോയിന്റ് ട്രഷറർ സലിൽ വർമ, ആക്ടിങ് ഓർഗനൈസേഷൻ സെക്രട്ടറി രാജൂ വർഗീസ്, ആർട്സ് സെക്രട്ടറി ബൈജു മിഥുനം, മീഡിയ വിംഗ് കൺവീനർ പ്രമീൽ പ്രഭാകർ, അബ്ബാസിയ കൺവീനർ ഷാജി സാമുവൽ, മങ്കഫ് കൺവീനർ നൈസാം റാവുത്തർ, സാൽമിയ കൺവീനർ അജയ് നായർ, മെഹബുള്ള കൺവീനർ വർഗീസ് ഐസക്, ഫർവാനിയ കൺവീനർ വത്സരാജ് എന്നിവർ വിവിധ സംഘാടക ചുമതലകൾ വഹിച്ചു. അബ്ദുൽ വാഹിദ്, സിബി ജോസഫ്, സജിമോൻ തോമസ്, ശിവകുമാർ, മുകേഷ് നന്ദനം, ദീപു ചന്ദ്രൻ, റെജി കുഞ്ഞുകുഞ്ഞു, റിയാസ് അബ്ദുൽ വാഹിദ്, ഗോപകുമാർ, ജിനു, ഗിരിജ അജയ്, അനിശ്രി ജിത്, ശ്രുതി ദീപു എന്നിവരും പരിപാടിയുടെ വിജയത്തിന് നേതൃത്വം നൽകി. യോഗത്തിൽ, ഇഫ്താർ പ്രോഗ്രാം കൺവീനർ ശശി കർത്ത സ്വാഗതവും . ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു.









0 comments