"പെരുന്നാൾ നിറവ്"; ഇഫ്‌താർ വിരുന്നൊരുക്കി പ്രവാസി സംഘടനകൾ

പെരുന്നാളിന് മുന്നോടിയായി ഇഫ്‌താർ വിരുന്നൊരുക്കി വിവിധ പ്രവാസി സംഘടനകൾ.
ഇഫ്താർ വിരുന്നൊരുക്കി കേളി അഫ്ലാജ്
റിയാദ് : ഇഫ്താർ ഒരുക്കി കേളി അഫ്ലാജ് യൂണിറ്റ്.അഫ്ലാജിലെ പഴയ പച്ചക്കറി മാർക്കറ്റിനടുത്തുള്ള ജുമ മസ്ജിദ് അങ്കണത്തിലായിരുന്നു ഇഫ്താർ സംഗമം.
കേളി യൂണിറ്റ് പ്രസിഡന്റ് രമേഷ്, യൂണിറ്റ് സെക്രട്ടറി ഷുക്കൂർ, യൂണിറ്റ് അംഗങ്ങളായ ഷഫീഖ്. സജി. പ്രജു, പി വി കാസിം, നാസർഎന്നിവർ നേത്യത്വം നൽകി. ഇതര സംഘടനാ നേതാക്കളായ മുഹമ്മദ് രാജ, സുബൈർ, ഹംസ, ഖഫൂർ എന്നിവരും കേളി ഏരിയ നേതാക്കളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
ഇഖ്‌വ സൗഹൃദ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
ദുബായ് : എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി നിയാർക് ചെയർമാൻ അബ്ദുൽ ഖാലിഖ് ഉദ്‌ഘാടനം ചെയ്തു. ജിഫ്‌കോ സാരഥി ജിനാസ് ഖാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ഇഖ്‌വ പ്രസിഡണ്ട് അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷനായി. റിയാസ് കടത്തനാട്, അബ്ഷർ, പി ഫസൽ, ഷിറാസ് പി ടി, അബൂബക്കർ, സകരിയ്യ എന്നിവർ സംസാരിച്ചു. സിക്രട്ടറി നവാസ് എം കെ സ്വാഗതവും, ട്രഷറർ മുസ്തഫ യു ടി നന്ദിയും പറഞ്ഞു. സി പി സിറാജ്, സിദ്ധീഖ്, ഷമീൽ, നജീർ, ഷാനു, ഷാഫി, ഷംനാസ്, മുഹമ്മദലി, ജാവീദ്, സമദ്, ജുനൈദ്, ടി ടി അജ്മൽ, മുഹന്നദ്, തുടങ്ങിയവർ നേതൃത്വം നൽകി.
കബദില്‍ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കി ഐഎംസിസി
കുവൈത്ത് സിറ്റി: മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും കബദില്‍ ചെറിയ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഐഎംസിസി കുവൈത്ത് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ ഒരുക്കി. ഭാഷയുടെ അതിർവരമ്പുകള്‍ക്കപ്പുറത്തു എല്ലാവരിലും റമസാന്‍ സന്ദേശം എത്തിക്കുക, ഏറ്റവും അത്യാവശ്യക്കാരിലേക്ക് നോമ്പ് തുറ ലഭ്യമാക്കുകയെന്നതാണ് ഇത്തരം സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഐഎംസിസി ജിസിസി കമ്മിറ്റിയുടെ രക്ഷാധികാരിയും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ സത്താര്‍ കുന്നില്‍ പറഞ്ഞു.

പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷനായി. സാമൂഹ്യ പ്രവര്‍ത്തകന്‍ മുനവ്വര്‍ മുഹമ്മദ് റമസാന്‍ സന്ദേശം നല്‍കി. മുനീര്‍ കുണിയ, ശ്രീനിവാസന്‍, സലിം പൊന്നാനി, കബീര്‍ തളങ്കര, സിദ്ദിഖ് ശര്‍ഖി, അസീസ് തളങ്കര, സുരേന്ദ്രന്‍ മൂങ്ങോത്, പ്രശാന്ത് നാരായണന്‍, പുഷ്പരാജന്‍, അബ്ദു കടവത്, ഹാരിസ് മുട്ടുംതല, ഹസ്സന്‍ ബല്ല, ഫായിസ് ബേക്കല്‍, റഹീം ആരിക്കാടി, സത്താര്‍ കൊളവയല്‍, അന്‍സാര്‍ ഓര്‍ച്ച, കുതുബ്, നവാസ് പള്ളിക്കല്‍, സിറാജ് പാലക്കി, തുടങ്ങിയവര്‍ സംസാരിച്ചു. എ. ആര്‍ അബൂബക്കര്‍ സ്വാഗതവും, മുനീര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
നവോദയ മക്ക ഈസ്റ്റ് എരിയാക്കമ്മറ്റി ഇഫ്താർ സംഗമം

ജിദ്ദ : ജിദ്ദ നവോദയ മക്ക ഈസ്റ്റ് എരിയാക്കമ്മറ്റി ജനകീയ ഇഫ്ത്താർ സംഘടിപ്പിച്ചു. അൽ വസാം ടർഫിൽ വച്ച് നടന്ന പരിപാടിക്ക് ഏരിയ സെക്രട്ടറി ബഷീർ നിലമ്പൂർ, പ്രസിഡന്റ റഷീദ് പാലക്കാട്, ട്രഷറർ ഫ്രാൻസിസ് ചവറ, ബുഷാർ ചെങ്ങാമനാട്, ഷംസു തുറക്കൽ, ഷാഹിദ ജലീൽ, സുഹൈൽ പെരുമ്പലം, സലാം കടുങ്ങല്ലൂർ,ഫൈസൽ കൊടുവള്ളി,പോക്കർ പാണ്ടിക്കാട്,സിറാജ് മുസ്തഫ,ജാഫർ എടവണ്ണ, അബ്ദുള്ള സഹാറത്ത്,കമലുദ്ദീൻപുനലൂർ,അബ്ദുൽ ജലീൽ, ബിനു നിലമ്പൂർ, ഷഫീഖ് ചാലിയം, നൗഷാദ് പുത്തൻപള്ളി, നൗഷദ് അരീക്കോട്, ബഷീർ മങ്കര, മുസ്തഫ മദാരി, നബീൽ വൈലത്തൂർ, സെയ്‌തലവി പാണക്കാട്, ഷാനിജ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.









0 comments