എംസിഎംഎ ഇഫ്താര്‍ വിരുന്നില്‍ വന്‍ ജനപങ്കാളിത്തം

മനാമ : വന്‍ ജനപങ്കാളിത്തത്തോടെ ബഹ്‌റൈനിലെ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (എംസിഎംഎ) ഇഫ്ത്താര്‍ സംഗമം ഒരുക്കി. സ്വദേശി പ്രമുഖരും വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളും വിവിധ മേഖലകളില്‍ നിന്നുള്ളവരും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടന്ന ഇഫ്താര്‍ വിരുന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് രണ്ടാം ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് അബ്ദുല്‍വാഹിദ് ഖറാത്തെ ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര മന്ത്രാലയം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ, ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജനാഹി, ബിസിസിഐ ബോര്‍ഡ് അംഗം സൗസാന്‍ അബുല്‍ഹസന്‍ മുഹമ്മദ് ഇബ്രാഹിം, കാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡോ. അബ്ദുല്‍ഹസന്‍ ഹസന്‍ അല്‍ദൈരി, മനാമ ഹിന്ദു ക്ഷേത്ര തലവന്‍ ശാസ്ത്രി വിജയകുമാര്‍ ബാലകൃഷ്ണ മുഖിയ, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജുസര്‍ രൂപവാല, ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സിഇഒ ഹബീബ് റഹ്മാന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ രാജു കല്ലുംപുറം, ഐസിഎഫ് പ്രസിഡന്റ് അബൂബക്കര്‍ ലത്തീഫ്, സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധീന്‍ കോയ തങ്ങള്‍, സിദ്ദിക് ബഷീര്‍ (മുഹമ്മദ് അബ്ദുല്ല ഷര്‍ബത്തലി), അബ്ദുള്‍റീദ അബുല്‍ ഹസ്സന്‍ മുഹമ്മദ് ഇബ്രാഹിം(അല്‍ ബുസ്താനി ഗ്രൂപ്പ്), ഇഹാബ് ഇബ്രാഹിം ഹമാഷ(ഹമാഷ മോട്ടോഴ്‌സ് സര്‍വീസസ്), എംസിഎംഎ ജനറല്‍ സെക്രട്ടറി അനീസ് ബാബു എന്നിവര്‍ സംസാരിച്ചു.
ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാന്‍ സലാം മമ്പാട്ടുമൂല അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ റിയാസ് എംഎംഎസ്ഇ സ്വാഗതവും ട്രഷറര്‍ ലത്തീഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.
ഇഫ്ത്താര്‍ സംഗമത്തില്‍ 12,500 പേര്‍ പങ്കെടുത്തതായും മതസൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്തിന്റെയും ഉദാത്ത മാതൃകയതായും സംഘാടകര്‍ അറിയിച്ചു.









0 comments