ഹജ്ജ്: ഭാരവാഹികൾക്ക് യാത്രയയപ്പ് നൽകി അബുദാബി കെഎംസിസി

അബുദാബി: ഈ വർഷത്തെ ഹജ്ജ് കർമത്തിന് പോകുന്ന അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി സി എച്ച് യൂസഫ്, വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്, വടകര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടകര, പൊന്നാനി മണ്ഡലം പ്രസിഡന്റ് അഹമ്മദ് അക്ബർ എന്നിവർക്ക് യാത്രയയപ്പ് നൽകി.
അബുദാബി കെഎംസിസി സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ നടന്നു. ട്രഷറർ പി കെ അഹമ്മദ് ബല്ല കടപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷനായി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഹിദായത്തുള്ള, കെഎംസിസി ഭാരവാഹികളായ അഷ്റഫ് പൊന്നാനി, കോയ തിരുവത്ര, അബ്‌ദുൾ ബാസിത് കായക്കണ്ടി, അബ്ദുൾ ഖാദർ ഒള വട്ടൂർ, മൊയ്‌ദുട്ടി വെളേരി, അൻവർ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കൽ എന്നിവർ സംസാരിച്ചു. ടി കെ അബ്ദുൾ സലാം സ്വാഗതവും സി പി അഷ്റഫ് നന്ദിയും പറഞ്ഞു.








0 comments