ജിപിഐസി പരിസ്ഥിതി ഗവേഷണ പരിപാടിയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് ഒന്നാം സമ്മാനം

മനാമ: ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയും (ജിപിഐസി) ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയവും (എംഒഇ) ചേര്‍ന്ന് സംഘടിപ്പിച്ച 20-ാമത് വാർഷിക പരിസ്ഥിതി ഗവേഷണ പരിപാടിയില്‍ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്ബി) വിദ്യാർഥികൾക്ക് ഒന്നാം സമ്മാനം ലഭിച്ചു. ഇന്ത്യൻ സ്‌കൂൾ ക്ലാസ് 12 സയൻസ് വിദ്യാർഥികളായ ആദ്യ ശ്രിജയ്, ഷെർലിൻ സബ്രിയൽ എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്. മികച്ച ഗവേഷണ പദ്ധതിക്കുള്ള അംഗീകാരമായി, ഓരോ വിദ്യാർഥിക്കും 750 ദിനാർ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു.
സ്‌കൂൾ ടീമിനെ രസതന്ത്ര വിഭാഗം മേധാവി രാജശ്രീ കർണവർ നയിച്ചു. 'പോളിമർ ചിറ്റോസാൻ തയ്യാറാക്കലും കടലിൽ നിന്ന് എണ്ണ ചോർച്ച നീക്കം ചെയ്യുന്നതിനുള്ള ഉപയോഗവും' എന്ന വിഷയത്തിലായിരുന്നു അവാർഡ് നേടിയ ഗവേഷണ പദ്ധതി. ജിപിഐസി സിഇഒ യാസർ എ റഹിം അലബ്ബാസി വിദ്യാർഥികൾക്ക് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ സംസാരിച്ചു.








0 comments