അപലപിച്ച് ജിസിസി

റിയാദ്: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി). ഇസ്രയേൽ സേനയുടെ ആക്രമണവും ഇറാന്റെ പ്രതികരണവും മേഖലയിൽ അങ്ങേയറ്റം അപകടകരമായ സംഘർഷത്തിന് കാരണമായി. ഗൾഫിനും ലോകത്തിനും ഭീഷണിയായ സംഘർഷത്തിലേക്ക് വഴുതിവീഴുന്നത് തടയുന്നതിന് ഗൾഫ് രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ജിസിസി അറിയിച്ചു.
വീഡിയോ കോൺഫറൻസിലൂടെ നടന്ന ജിസിസി മന്ത്രിതല കൗൺസിലിന്റെ 48–--ാമത് അസാധാരണ യോഗത്തിനുശേഷം ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് വിദേശമന്ത്രിയും മന്ത്രിതല കൗൺസിൽ സെഷന്റെ ചെയർമാനുമായ അബ്ദുള്ള അൽ-യഹ്യ അധ്യക്ഷനായി. ജിസിസി വിദേശമന്ത്രിമാർ പങ്കെടുത്തു. പരിസ്ഥിതി, ആണവ അപകടം തടയാനായി അടിയന്തര മാനേജ്‌മെന്റ് സെന്റർ സജീവമാക്കാനും യോഗം തീരുമാനിച്ചു.








0 comments