ലോക നാടക ദിനാചരണവുമായി ഫ്യൂച്ചർ ഐ തീയേറ്റർ ആൻഡ് ഫിലിം ക്ലബ്

കുവൈത്ത് സിറ്റി: ഫ്യൂചേർ ഐ തിയേറ്റർ ആൻഡ് ഫിലിം ക്ലബ് ലോക നാടക ദിനത്തിൽ നാടക ദിനാചരണം സംഘടിപ്പിച്ചു. മംഗഫ് കലാസദൻ ഹാളിൽ സംഘടിപ്പിച്ച സംഗമം സീസേർസ് ട്രാവൽ ഗ്രൂപ് സിഇഒ പി.എൻജെ കുമാർ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ വള്ളിയോത്ത് റമദാൻ സന്ദേശം നൽകി.
ഫ്യൂച്ചർ ഐ തിയേറ്ററിന്റെ സജീവ പ്രവർത്തകയായ അകാലത്തിൽ മൺമറഞ്ഞുപോയ ഡോ. പ്രശാന്തിയെ പ്രസിഡന്റ് സന്തോഷ് കുട്ടത്ത് അനുസ്മരിച്ചു. രക്ഷാധികാരി ഷമേജ് കുമാർ പ്രശസ്ത ഗ്രീക്ക് നാടക പ്രവർത്തകൻ ആയ തിയോദോറോസ് തേർസോ പൗലോസ്ന്റെ ഈ വർഷത്തെ ലോകനാടക ദിന സന്ദേശം വായിച്ചു.
ഡോ.സാംകുട്ടി പട്ടം കരി, ഡോ.ശ്രീജിത്ത് രമണൻ എന്നിവരുടെ നാടക ദിന സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. നാഷ് വർഗീസ്, അബ്ദുൽ അസീസ് മാട്ടുവയിൽ എന്നിവർ സംസാരിച്ചു. സിനിമയിൽ കണ്ടുവരുന്ന വയലൻസിനെ കുറിച്ച് സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി. ലഹരി വിരുദ്ധ സന്ദേശവുമായി അനീഷ് അടൂരും സംഘവും മൈക്രോ ഡ്രാമ അവതരിപ്പിച്ചു. ഗോവിന്ദ് ശാന്ത ഏകാംഗ നാടകവും അരങ്ങേറി. ശതാബ്ദി മുഖർജി ചടങ്ങുകൾ നിയന്ത്രിച്ചു. സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതവും മീര വിനോദ് നന്ദിയും പറഞ്ഞു.









0 comments