ഫുജൈറ കൈരളിയും ലുലുവും ചേർന്ന് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റും ഫുജൈറ ലുലു മാളും സംയുക്തമായി നടത്തിയ കിഡ്സ് സമ്മർ ക്യാമ്പ് 2025 ശ്രദ്ധേയമായി. ലുലു മാളിൽ വെച്ച് നടത്തിയ സമ്മർ ക്യാമ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു ഡോ. മോനി കെ വിനോദ് കുട്ടികൾക്ക് ഡ്രോയിംഗ്, വാട്ടർ കളർ, തുടങ്ങിയ ചിത്രരചനാ ശൈലികൾക്കുള്ള പരിശീലനവും സുൽത്താന ജവഹറ ടീച്ചർ ക്ലേ മോഡലിംഗ്, ക്രാഫ്റ്റ് വർക്ക് തുടങ്ങിയവയിൽ കുട്ടികൾകുള്ള നൈപുണ്ണ്യ പരിശീലനവും നൽകി.
കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ ഈ ക്യാമ്പ് അവരിൽ കലാപരമായ കഴിവുകൾ ഉണർത്തുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സാധിച്ചു. ലുലു മാൾ ഫുജൈറയുടെ അസിസ്റ്റന്റ് മാനേജർ ഷിയാസ്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത് വി പി ലോക കേരളസഭ അംഗം ലെനിൻ ജി കുഴിവേലി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുധീർ തെക്കേക്കര, നമിതപ്രമോദ്, ഉമ്മർ ചോലക്കൽ, കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് പ്രദീപ്, യൂണിറ്റ് അംഗങ്ങളായ ശ്രീവിദ്യ സുരേഷ്, രഞ്ജിത് നിലമേൽ എന്നിവർ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത കുട്ടികൾക്ക് ലുലു മാനേജ്‌മന്റ് സ്റ്റാഫ് അംഗങ്ങളും കൈരളി എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നു സർട്ടിഫിക്കറ്റ് വിതരണവും നടത്തി.









0 comments