ഫ്രണ്ട്സ് ഓഫ് കെഎസ്എസ്പി നോർതേൺ എമിറേറ്റ്സ് ചാപ്റ്റർ ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്നു

അജ്മാൻ: ഫ്രണ്ട്സ് ഓഫ് കെഎസ്എസ്പി നോർതേൺ എമിറേറ്റ്സ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി എക്സ്പ്ലോറിയം എന്ന ശാസ്ത്ര ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്നു. മെയ് 11 നു അജ്മാൻ അൽഅമീർ ഇംഗ്ലീഷ് സ്കൂളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന എക്സ്പ്ലോറിയം സയന്സ് കാർണിവൽ പരിപാടിയിൽ യു എ ഇ യിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
ബഹിരാകാശത്തെ കുറിച്ചും ബഹിരാകാശ രംഗത്തെ നേട്ടങ്ങളെക്കുറിച്ചും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ വേണ്ടിയും കൂടാതെ വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുകയും എന്ന ലക്ഷ്യത്തോടെയുമാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ശാസ്ത്രപരീക്ഷണങ്ങളും നിർമ്മിതികളും പ്രസന്റേഷനുകളും ശാസ്ത്ര കളികളും സ്കിറ്റുകളും പ്രശ്നോത്തരിയും ഒക്കെ പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപണത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. കൂടതൽ വിവരങ്ങൾക്ക് 0503097209- എന്ന നമ്പരിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ്.









0 comments