ദുബായിൽ സ്വകാര്യ സ്‌കൂളികളിൽ ഫീസ് വർധന

ദുബായ്: ദുബായിൽ സ്വകാര്യ സ്‌കൂളുകൾ അടുത്ത അധ്യയനവർഷം ഫീസ് വർധിപ്പിക്കും. 2025–26 അധ്യയന വർഷത്തേക്ക് 2.35 ശതമാനം വിദ്യാഭ്യാസ ചെലവ് സൂചിക നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അംഗീകരിച്ചതോടെയാണിത്. ഡിജിറ്റൽ ദുബായ് അതോറിറ്റിയുമായി സഹകരിച്ച് സ്വകാര്യ സ്‌കൂളുകൾ സമർപ്പിച്ച സാമ്പത്തിക റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഇസിഐ നിർണയിച്ചത്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ ശമ്പളം, മറ്റ് സേവനങ്ങൾ, വാടക ചെലവുകൾ എന്നിവ പോലുള്ള പ്രവർത്തന ചെലവുകൾ ആണ് ഇഎസ്ഐ പരിഗണിക്കുന്നത്. വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള നിർദിഷ്ട ഫീസ് ഘടനയുടെ കരട് സമർപ്പിക്കുന്നതിനുള്ള നിർദേശം യുഎഇയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളെയും കെഎച്ച്ഡിഎ അറിയിച്ചിട്ടുണ്ട്.
ഇത് പ്രകാരം യോഗ്യതയുള്ള സ്‌കൂളുകൾക്ക് അംഗീകൃത ഇസിഐ വരെ ഫീസ് വർധനവിന് അപേക്ഷിക്കാം. അതിൽ കൂടുതലാകരുത് എന്ന നിബന്ധന കർശനമായി പാലിച്ചിരിക്കണം . മൂന്ന് വർഷത്തിൽ മുകളിൽ ദുബായിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്കേ ഫീസ് വർധനവിന് അർഹതയുള്ളു. മാനദണ്ഡങ്ങൾക്ക് അനുസൃതമാണോ അപേക്ഷ എന്ന് കെഎച്ച്ഡിഎ അവലോകനം ചെയ്യും.
ദുബായിൽ 15 പുതിയ സ്വകാര്യ സ്കൂളുകൾ തുറന്നിട്ടുണ്ട് കഴിഞ്ഞ രണ്ട് അക്കാദമിക് വർഷങ്ങളിലായി തുടങ്ങിയിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ തുറക്കാൻ ഉദ്ദേശിക്കുന്ന പുതിയ സ്കൂളുകൾക്കായുള്ള 20-ലധികം അപേക്ഷകൾ കെഎച്ച്ഡിഎ നിലവിൽ അവലോകനം ചെയ്തുവരികയാണ്. ദുബായിൽ ഇപ്പോൾ 227 സ്വകാര്യ സ്കൂളുകളുണ്ട്. 185 രാജ്യങ്ങളിൽ നിന്നുള്ള 387,441 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 2023–24 ൽ ഈ മേഖലയിൽ എൻറോൾമെന്റിൽ 12 ശതമാനം റെക്കോർഡ് വർധനവ് ഉണ്ടായി. 2024–25 ൽ 6 ശതമാനം വളർച്ചയുണ്ടായി.









0 comments