നാണു കൈവേലിക്ക് യാത്രയയപ്പ് നൽകി

സലാല : 44 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാണു കൈവേലിക്ക് കൈരളി സലാല അഞ്ചാം നമ്പർ യൂണിറ്റ് യാത്രയയപ്പ് നൽകി. ഹെൽബിത്ത് രാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ ഉദ്ഘാടനം ചെയ്തു.
കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, മലയാളം മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, പ്രസിഡന്റ് മൻസൂർ പട്ടാമ്പി, മുതിർന്ന സഖാക്കളായ സിജോയ് പേരാവൂർ, ഗംഗാധരൻ അയ്യപ്പൻ, ബാബുരാജ് ചേലേമ്പ്ര, വനിത വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ, പ്രസിഡണ്ട് ഷമീന അൻസാരി സെക്രട്ടറിയേറ്റ് അംഗങ്ങൾ സി സി അംഗങ്ങൾ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറിയും പ്രസിഡൻ്റും ചേർന്ന് നാണു കൈവേലിക്ക് മൊമൻ്റോ കൈമാറി. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറി. യൂണിറ്റ് സെക്രട്ടറി രാജേഷ് ഗോവിന്ദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.









0 comments