ദുബായിൽ എക്സ്പാൻഡ് നോർത്ത് സ്റ്റാർ പത്താം പതിപ്പ് ആരംഭിച്ചു

PHOTO CREDIT: X
ദുബായ് : ഹാർബറിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്–ഇൻവെസ്റ്റർ സംഗമമായ ‘എക്സ്പാൻഡ് നോർത്ത് സ്റ്റാറി’ന്റെ പത്താം വാർഷിക പതിപ്പ് ഞായറാഴ്ച ആരംഭിച്ചു. 180 രാജ്യങ്ങളിൽ നിന്ന് 2,000-ലധികം സ്റ്റാർട്ടപ്പുകളും 1,200 നിക്ഷേപകരും പങ്കെടുക്കുന്ന ഈ സമ്മേളനം ഒക്ടോബർ 15 വരെ തുടരും.
ഈ വർഷം ബ്രസീൽ ഔദ്യോഗിക പങ്കാളി രാജ്യമാണ്. ഇക്വഡോർ, ചിലി എന്നിവ ആദ്യമായി പങ്കെടുക്കുന്നു. 2024-ൽ ആഗോള വെഞ്ചർ ക്യാപിറ്റൽ നിക്ഷേപം 368 ബില്യൺ യുഎസ് ഡോളർ കടന്ന സാഹചര്യത്തിൽ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെയും എഐ വിപണികളിലെയും വളർച്ചയെഉത്തേജിപ്പിക്കുന്നതിൽ സമ്മേളനത്തിന് പ്രധാന പങ്കുണ്ട്.
1.1 ട്രില്യൺ ഡോളർ മൂല്യമുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്ന നിക്ഷേപകരാണ് ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇക്വഡോർ 20 സ്റ്റാർട്ടപ്പുകളും 22 ടെക് കമ്പനികളും അവതരിപ്പിച്ചു. യുഎഇയുമായി ടെക് ലജിസ്റ്റിക്‌സ് കോറിഡോർ രൂപപ്പെടുത്താൻ ഉടൻ ധാരണാപത്രം ഒപ്പിടുമെന്ന് ഇക്വഡോർ അംബാസഡർ ഫെലിപെ റിബാഡെനിറ അറിയിച്ചു.
ചിലിയിൽ നിന്നും 12 കമ്പനികളുമായി പങ്കെടുത്തു. ടെക്‌നോളജിയും കയറ്റുമതി വൈവിധ്യവത്കരണവും ലക്ഷ്യമാക്കി ചിലി–ദുബായ് ഇന്നൊവേഷൻ സമ്മിറ്റ് സംഘടിപ്പിച്ചു.
ദുബായിൽ 2030ഓടെ 30,000 പുതിയ തൊഴിലവസരങ്ങളും10 യൂണിക്കോണുകളും സൃഷ്ടിക്കാനുള്ള ലക്ഷ്യവുമായാണ് എക്സ്പാൻഡ് നോർത്ത് സ്റ്റാർ സംഘടിപ്പിക്കുന്നത്. സംരംഭകത്വം, പുതുമ, നിക്ഷേപം എന്നീ മേഖലകളിൽ ദുബായ്‍യുടെ ആഗോള സ്ഥാനത്തെ സമ്മേളനം കൂടുതൽ ശക്തിപ്പെടുത്തുന്നു.









0 comments