ദമാസ്കസിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ എമിറേറ്റ്സ്

ദുബായ് : സിറിയൻ തലസ്ഥാനമായ ദമാസ്കസിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ എമിറേറ്റ്സ്. 2012ലാണ് ദമാസ്കസിലേക്കുള്ള സർവീസ് എമിറേറ്റ്സ് നിർത്തിവച്ചത്. ജൂലൈ 16 മുതൽ വീണ്ടും വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനം. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം.
ആഴ്ചയിൽ തിങ്കൾ, ബുധൻ, ഞായർ ദിവസങ്ങളിലായി മൂന്ന് സർവീസുകളാണ് ആരംഭിക്കുക. ആഗസ്ത് 2 മുതൽ ശനിയാഴ്ച സർവീസ് കൂടി ആരംഭിച്ച് ആകെ സർവീസുകളുടെ എണ്ണം നാലാക്കും. ഒക്ടോബർ 26 മുതൽ എമിറേറ്റ്സ് ദമാസ്കസിലേക്ക് ദൈനംദിന സർവീസുകൾ ആരംഭിക്കും. 302 സീറ്റർ ബോയിംഗ് 777- 200 എൽ ആർ വിമാനമാണ് സർവീസ് നടത്തുക. ഇ കെ 913 ആയി ദുബായിൽ നിന്ന് പ്രാദേശിക സമയം 12ന് പുറപ്പെട്ട് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. ഇ കെ 914 എന്ന മടക്ക വിമാനം ദമാസ്കസിൽ നിന്ന് വൈകുന്നേരം 4.30ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 8.30ന് ദുബായിൽ എത്തിച്ചേരും.









0 comments