എമിറേറ്റ്‌സ് റോഡ് 25ന് പൂർണമായും തുറക്കും

നിര്‍മാണം പൂര്‍ത്തിയാകുന്ന എമിറേറ്റ്സ് റോഡ് PHOTO CREDIT: GULF NEWS
ദുബായ്: ദുബായിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ എമിറേറ്റ്‌സ് റോഡ് 25ന് പൂർണമായും തുറക്കുമെന്ന് ആർടിഎ അറിയിച്ചു. ഷാർജ, ദുബായ്, അബുദാബി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഗതാഗത തിരക്ക് കുറക്കാൻ തീരുമാനം സഹായിക്കും. നടപ്പാതയുടെ ഗുണനിലവാര സൂചിക 85 ശതമാനമായി കുറഞ്ഞതിനെ തുടർന്നാണ് റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. ഘട്ടം ഘട്ടമായാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. പ്രധാന ജോലികൾ വാരാന്ത്യങ്ങളിൽ നടത്തി. നിർമാണം പൂർത്തിയായതോടെ യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്താനാകുമെന്ന് ആർടിഎ വ്യക്തമാക്കി. റോഡിന്റെ സുരക്ഷ വർധിക്കുമെന്നും വാഹനങ്ങളുടെ തേയ്മാനം കുറയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.









0 comments