വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റ് സേവനം നിയന്ത്രിക്കാൻ എൻബിഡി

ദിലീപ് സി എൻ എൻ
Published on Aug 18, 2025, 07:26 PM | 1 min read
ദുബായ്: യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻബിഡി ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ വിതരണം നിർത്തുമെന്ന് അറിയിച്ചു. ഒക്ടോബർ 18 മുതൽ പ്രാബല്യത്തിൽ വരുന്ന നടപടിയിൽ ബാങ്കിന്റെ എല്ലാ ഉപഭോക്താക്കളും ഉൾപ്പെടും.
വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 17 ആയിരിക്കും. അതിനുമുമ്പ് നൽകുന്ന ഡ്രാഫ്റ്റുകൾ സാധുതയ്ക്കുള്ള കാലാവധി മുഴുവൻ സ്വീകരിക്കപ്പെടുമെന്ന് ബാങ്ക് അറിയിച്ചു.
നിർത്തിവയ്ക്കുന്ന കറൻസികൾ: യുഎസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട്, കനേഡിയൻ ഡോളർ, യൂറോ, ഓസ്ട്രേലിയൻ ഡോളർ, സ്വീഡിഷ് ക്രോണ, നോർവീജിയൻ ക്രോൺ, ഡാനിഷ് ക്രോൺ, ഹോങ്കോംഗ് ഡോളർ, സിംഗപ്പൂർ ഡോളർ, സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെൻ.
തടസ്സം ഒഴിവാക്കാൻ ഉപഭോക്താക്കൾ മുൻകൂട്ടി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് ബാങ്ക് ശുപാർശ ചെയ്തു. ഇതിനുമുമ്പ് അന്താരാഷ്ട്ര കൈമാറ്റങ്ങൾക്ക് (ആപ്പ്/ഓൺലൈൻ ബാങ്കിംഗ് ഉൾപ്പെടെ) 26.25 ദിർഹം വാറ്റ് ഉൾപ്പെടെ സർവീസ് ചാർജ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, ശ്രീലങ്ക, ഫിലിപ്പീൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ‘ഡയറക്ട് റെമിറ്റ്’ സേവനംവഴി കുറഞ്ഞത് 100 ദിർഹം കൈമാറ്റങ്ങൾക്ക് ഈടില്ലെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.









0 comments