ബോയിംഗ് 777 ചരക്കുവിമാനങ്ങൾക്ക് 350 മില്യൺ ഡോളർ ഫിനാൻസ് നൽകി എമിറേറ്റ്‌സ് എൻബിഡി

ദുബായ്: എമിറേറ്റ്‌സ് എയർലൈൻസിന് രണ്ട് ബോയിംഗ് 777–200 എൽആർഎഫ് (ലോങ്ങ് റേഞ്ച് ഫ്രെയ്റ്റർ) വിമാനങ്ങൾ സ്വന്തമാക്കുന്നതിനായി 350 മില്യൺ ഡോളർ (ഏകദേശം 2900 കോടി രൂപ) ധനസഹായം നൽകുന്നതായി എമിറേറ്റ്‌സ് എൻബിഡി ബാങ്ക് അറിയിച്ചു. എമിറേറ്റ്‌സ് സ്കൈകാർഗോയുടെ ചരക്ക് ഗതാഗത ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ വിമാനം ഫ്ലീറ്റിൽ ഉൾപ്പെടുത്തുന്നത്.
മോർട്ട്ഗേജ് രീതിയിലുള്ള ബാങ്കിന്റെ നേരിട്ടുള്ള ആദ്യ ഫിനാൻസിംഗ് കരാറാണിത്. ഇതുവരെ നടന്ന ഇടപാടുകളിൽ വിദേശ സ്‌പെഷ്യൽ പർപ്പസ് കമ്പനി (എസ്പിസി) മുഖേനയാണ് ഫിനാൻസ് നടന്നിരുന്നത്. എന്നാൽ, പുതിയ കരാറിലൂടെ എമിറേറ്റ്‌സ് എയർലൈൻസിന് കൂടുതൽ നിയന്ത്രണാവകാശം ലഭിക്കുകയാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് പുതിയ വിമാനങ്ങൾ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments