ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

ദുബായ്: ഈ വർഷം 350 വ്യത്യസ്ത തസ്തികകളിലായി 17,300-ലധികം പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രഖ്യാപനവുമായി എമിറേറ്റ്സ് ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ നിരവധി ഒഴിവുകൾ ഇതിനോടകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. എയർലൈൻ, വിമാനത്താവള പ്രവർത്തനങ്ങൾ, ക്യാബിൻ ക്രൂ, വാണിജ്യ, കോർപ്പറേറ്റ്, ഉപഭോക്തൃ സേവനങ്ങൾ, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, പൈലറ്റ് തസ്തികകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലാണ് ഒഴിവുകൾ.
യുഎസ്, ഇന്ത്യ, ബ്രസീൽ, സൗദി അറേബ്യ, സ്പെയിൻ, തായ്‌ലൻഡ്, ജപ്പാൻ, യുഎഇ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളിലാണ് ഈ ഒഴിവുകളുള്ളത്. 2025 ജൂലൈ 25 വരെ ലിസ്റ്റ് ചെയ്ത 136 ഒഴിവുകളിൽ 94 എണ്ണവും യുഎഇയിൽ ആസ്ഥാനമായുള്ളവയാണ്. ഈ വർഷം, 150 നഗരങ്ങളിൽ 2,100-ലധികം ഓപ്പൺ ഡേകളും മറ്റ് ടാലന്റ് റിക്രൂട്ട്മെന്റ് ഇവന്റുകളും ഗ്രൂപ്പ് സംഘടിപ്പിക്കും. പൈലറ്റുകൾ, ഐടി പ്രൊഫഷണലുകൾ, എഞ്ചിനീയർമാർ, ക്യാബിൻ ക്രൂ എന്നിവരെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഈ പരിപാടികൾ. യുഎഇയിലെ വിദ്യാർഥികളെയും ബിരുദധാരികളെയും ഉൾപ്പെടുത്തി ദുബായിൽ നടക്കുന്ന ഇവന്റുകളും ഇതിൽ ഉൾപ്പെടും.
2022 മുതൽ, എമിറേറ്റ്സ് ഗ്രൂപ്പ് 41,000-ത്തിലധികം പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 27,000 പേർ വിവിധ ഓപ്പറേഷണൽ റോളുകളിലാണ്. നിലവിൽ ഗ്രൂപ്പിന് 121,000-ത്തിലധികം ജീവനക്കാരാണുള്ളത്. ജൂലൈ മാസത്തിൽ മാത്രം നിരവധി പുതിയ സേവനങ്ങൾ ആരംഭിച്ചു. എയർലൈനിന്റെ സേവന വിപുലീകരണത്തിന്റെ ഭാഗമാണ് എമിറേറ്റ്സിന്റെ ഈ വൻ റിക്രൂട്ട്മെന്റ് ഡ്രൈവ്.









0 comments