വ്യാജ പ്രമോഷനുകൾക്കെതിരെ എമിറേറ്റ്സ് എയർലൈൻ

emirates flight
വെബ് ഡെസ്ക്

Published on Aug 01, 2025, 02:21 PM | 1 min read

ദുബായ് : വ്യാജ ടിക്കറ്റ് പ്രമോഷനുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുക, വ്യാജ പരസ്യങ്ങൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് എമിറേറ്റ്സ് എയർലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ എല്ലാ പരസ്യങ്ങളും താൽക്കാലികമായി നിർത്തിവച്ചു. വ്യാജ ഓഫർ പരസ്യങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പിന്നീട് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത് എയർലൈന്റെ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ പറഞ്ഞു. വ്യക്തിഗത വിവരങ്ങൾ പങ്ക് വക്കുന്നതിലെ അപകടം ഒഴിവാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. വ്യാജ പരസ്യങ്ങൾ വേഗത്തിൽ തിരിച്ചറിയാനും അത് നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ ഉള്ളടക്കം പരിശോധിക്കാനും എയർലൈൻ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home