ദുബായ് പൊലീസ് ‘ഫിറ്റ് സോൺ 2025’

ദുബായ് : തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനായി ദുബായ് പൊലീസ് ‘ഫിറ്റ് സോൺ 2025’ എന്ന പുതിയ ഫിറ്റ്നസ് പരിപാടി ആരംഭിച്ചു. വരാനിരിക്കുന്ന ദുബായ് 30X30 ഫിറ്റ്നസ് ചലഞ്ച് പദ്ധതിയുമായി അനുബന്ധിച്ചാണ് സംരംഭം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 47 തടവുകാരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“കായികാഭ്യാസം ദിനചര്യയുടെ ഭാഗമാക്കുകയും ഫിറ്റ്നസ് നിലവാരം ഉയർത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഇതിലൂടെ മാനസികാരോഗ്യവും പോസിറ്റീവ് എനർജിയും വർധിപ്പിക്കാനും കഴിയുമെന്ന്” ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുള്ള അൽ ഒബൈദ്ലി പറഞ്ഞു.
ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റിഹാബിലിറ്റേഷൻ ആൻഡ് റെഡിനസ് സെന്റർ, ദുബായ് പൊലീസ് ഹെൽത്ത് സെന്റർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രെയിനിങ് എന്നീ വിഭാഗങ്ങളും പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ട്.









0 comments