ദുബായ് പൊലീസിന്റെ മിന്നൽ നടപടി: 6.6 ലക്ഷം ദിർഹം കവർച്ചാ ശ്രമം പരാജയപ്പെടുത്തി

ദുബായ് : 6.6 ലക്ഷം ദിർഹം കവർച്ചയുമായി ബന്ധപ്പെട്ട രണ്ടുപേരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബുർ ദുബായ് പൊലീസ് പിടികൂടി. ഒരു പ്രാദേശിക സ്ഥാപനത്തിൽ നിന്ന് 6.6 ലക്ഷം ദിർഹം മോഷണം പോയെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബുർ ദുബായ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചറിഞ്ഞ് പിന്തുടർന്നത്.
വിമാനത്താവള സുരക്ഷാ വിഭാഗവുമായി സഹകരിച്ച് പ്രതികൾ പുറപ്പെടുന്നതിന് മുൻപേ പിടികൂടാനായി. പ്രതികളുടെ കൈവശം നിന്ന് മുഴുവൻ തുകയും വീണ്ടെടുത്ത് ഉടമയ്ക്കു തിരിച്ചുനൽകി.
ബുർ ദുബായ് പൊലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹാരിബ് അന്വേഷണസംഘത്തിന്റെ വേഗതയും പ്രൊഫഷണലിസവും പ്രശംസിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങളും ഏകോപിതമായ ആശയവിനിമയ സംവിധാനങ്ങളും പ്രതികളെ പിന്തുടരാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.









0 comments