സാമ്പത്തിക ഇടപാട്‌: ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്

Cyber Scam

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 09, 2025, 03:54 PM | 1 min read

ദുബായ് : നേരിട്ടറിയാത്ത സ്രോതസ്സുകളുമായുള്ള പണമിടപാടുകൾ അപകടകരമാണെന്നും പൊതുജനങ്ങൾ ജാഗ്രത വർധിപ്പിക്കണമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ്‌ നൽകി. ഫോൺ ചെയ്ത് നിങ്ങളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം കൈമാറ്റം ചെയ്തുവെന്ന് അവകാശപ്പെടുകയും അത് മറ്റൊരു അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് കുറ്റവാളികളുടെ രീതിയെന്നും അധികൃതർ പറഞ്ഞു. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണമായിരിക്കാം ഇതെന്നും പൊലീസ് വ്യക്തമാക്കി.


മയക്കുമരുന്ന് കടത്ത്, മോഷണം, വഞ്ചന പോലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിൽനിന്ന് ലഭിക്കുന്ന പണം സംരക്ഷിക്കാൻ കുറ്റവാളികൾ പലപ്പോഴും ഈ തന്ത്രം ഉപയോഗിക്കാറുണ്ട്‌. സഹായിക്കുകയാണെന്ന് കരുതി മറ്റൊരാൾക്ക് പണം അയച്ചാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പോലും വ്യാഖ്യാനിക്കപ്പെടാം. പണം കൈമാറാൻ ആവശ്യപ്പെടുന്നവർ ഇരകളുടെ വിശ്വാസ്യത നേടിയെടുക്കാൻ പലപ്പോഴും വൈകാരിക കഥകൾ പങ്കുവയ്ക്കും. അതിൽ വീഴരുതെന്നും പൊലീസ് ഓർമിപ്പിച്ചു.


അജ്ഞാത സ്രോതസ്സുകളിൽനിന്ന് പണം അക്കൗണ്ടിൽ എത്തിയാൽ അവ കൈകാര്യം ഉപയോഗിക്കുകയോ ആർക്കും അയച്ചുകൊടുക്കുകയോ ചെയ്യരുത്. ഉടൻ നിങ്ങളുടെ ബാങ്കിലും പൊലീസിലും അക്കാര്യം റിപ്പോർട്ട് ചെയ്യണം. ദുബായ് പൊലീസിന്റെ ഇ- ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 നമ്പറിൽ വിളിച്ചോ, ദുബായ് പൊലീസ് ആപ്, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ചോ ഇക്കാര്യം റിപ്പോർട്ട് ചെയ്യണെമെന്നും ദുബായ് പൊലീസ് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home