ദുബായ് പൊലീസിന്റെ വേനൽക്കാല പ്രോഗ്രാമിൽ നിന്ന് 900ത്തിലധികം വിദ്യാർഥികൾ ബിരുദം നേടി

ദുബായ് : ദുബായ് പൊലീസിന്റെ വേനൽക്കാല പരിപാടിയിൽ 28 രാജ്യങ്ങളിൽ നിന്നുള്ള 922 വിദ്യാർഥികൾ ബിരുദം നേടി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ വിദ്യാർത്ഥികൾ സൈനിക പരിശീലനങ്ങളിൽ പങ്കെടുത്തു.
പരിപാടിയിൽ സംസാരിച്ച ദുബായ് പൊലീസിന്റെ കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മാരി യുവാക്കളെ പിന്തുണയ്ക്കുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം എടുത്തുകാണിച്ചു. എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ് സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.









0 comments