ഗ്രാമിന് 400 ദിർഹം; ദുബായിൽ സ്വർണത്തിന് റെക്കോഡ് വില

ദുബായ് : ദുബായിൽ സ്വർണത്തിന് ചരിത്രത്തിലെ ഉയർന്ന വില. 22 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹം കടന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 24 കാരറ്റ് ഗ്രാമിന് 432.25 ദിർഹവും 22 കാരറ്റ് 400.25 ദിർഹവും 21 കാരറ്റിന് 383.75 ദിർഹവും 18 കാരറ്റ് 328.75 ദിർഹവുമാണ് വില. ഈ വർഷം മാത്രം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 116 ദിർഹവും 22 കാരറ്റിന് 107.25 ദിർഹവും ഉയർന്നു.
സ്വർണവിലയിലെ ഉയർച്ച ആഭരണങ്ങൾ, നാണയങ്ങൾ, മറ്റ് അലങ്കാരങ്ങൾ എന്നിവയുടെ വാങ്ങലിൽ കുറവുണ്ടാക്കും. വരാനിരിക്കുന്ന ഉത്സവകാലത്തും വിവാഹസീസണിലും വിൽപ്പന മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. അമേരിക്കയിലെ തൊഴിൽ അവസരങ്ങൾ നിരാശജനകമായതോടെയാണ് വിലയിൽ കുതിപ്പ് ഉണ്ടായത്.









0 comments