ദമ്മാം നവോദയ "വെളിച്ചം’ പുസ്‌തക ചർച്ച സംഘടിപ്പിച്ചു

ദമ്മാം നവോദയ "വെളിച്ചം’ പുസ്‌തക ചർച്ചയിൽ ജയൻ ജോസഫ് സംസാരിക്കുന്നു
ദമ്മാം: നവോദയ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ "വെളിച്ചം’ വായനശാല പുസ്‌തക ചർച്ച സംഘടിപ്പിച്ചു. നവോദയ ഹാളിൽ നടന്ന പരിപാടിയിൽ കിഴക്കൻ പ്രവിശ്യയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. പ്രവാസി എഴുത്തുകാരിയും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ലതിക അങ്ങേപ്പാട്ടിന്റെ "പുറന്തോട് ഭേദിച്ച ആമ’ ചെറുകഥ സമാഹാരത്തെക്കുറിച്ച് പ്രവാസി എഴുത്തുകാരനും നവോദയ കേന്ദ്ര കുടുംബവേദി സാംസ്‌കാരിക കൺവീനറുമായ ടോണി എം ആന്റണി സംസാരിച്ചു. യുവ എഴുത്തുകാരനും മലയാളി സമാജം ഓർഗനൈസിങ് സെക്രട്ടറിയുമായ ഷനീബ് അബൂബക്കറിന്റെ "ഒരു സൗദി സുലൈമാനി’ കഥയെക്കുറിച്ച് ചിത്രകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജയൻ ജോസഫ് സംസാരിച്ചു.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ, മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാൻ, നവോദയ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി വൈസ് ചെയർപേഴ്സൺ അഡ്വ. ആർ ഷഹിന, സിനിമ നിർമാതാവും സാംസ്‌കാരിക പ്രവർത്തകനുമായ ജേക്കബ് ഉതുപ്പ്, സീനത്ത് സാജിദ്, നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, ഇന്ത്യൻ സ്കൂൾ അധ്യാപികയും ഒഐസിസി വൈസ് പ്രസിഡന്റുമായ ഡോ. സിന്ധു ബിനു, നവോദയ കേന്ദ്ര വനിതാവേദി കൺവീനർ ഡോ. രശ്മി ചന്ദ്രൻ, ഇക്ബാൽ വെളിയംകോട്, ലുഖ്മാൻ വിളത്തൂർ, നവോദയ കേന്ദ്ര കമ്മിറ്റി അംഗവും മീഡിയ കൺവീനറുമായ പി വി അബ്ദുൾ സലീം തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.
നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര, വൈസ് പ്രസിഡന്റും കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കൺവീനറുമായ ശ്രീജിത്ത് അമ്പാൻ, നവോദയ ജോ. സെക്രട്ടറി നൗഫൽ വെളിയംങ്കോട്, ഒഐസിസി വനിതാവിഭാഗം കൺവീനർ ഫുസ്‌ന ആസിഫ് എന്നിവർ സംസാരിച്ചു. സാംസ്‌കാരിക കമ്മിറ്റി ആക്ടിങ് ചെയർപേഴ്സൺ മാത്തൂക്കുട്ടി പള്ളിപ്പാട് മോഡറേറ്ററായി. സാംസ്‌കാരിക കമ്മിറ്റി ജോയിന്റ് കൺവീനർ സാലു സ്വാഗതവും ദമ്മാം റീജണൽ സാംസ്‌കാരിക കമ്മിറ്റി കൺവീനർ ഷാജി ഹസൻ നന്ദിയും പറഞ്ഞു.









0 comments