നവോദയ സ്നേഹ സാന്ത്വനം: കുടുംബസഹായം കൈമാറി

ദമ്മാം: ദമ്മാം നവോദയ ഖലീജ് സെക്കന്റ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട തിരുവനന്തപുരം കഴിവൂർ കല്ലിൻപുത്തൻവീട്ടിൽ വസന്തൻ ലക്ഷ്മണന്റെ കുടുംബ സഹായം കൈമാറി. വസന്തന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ വച്ച് സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് കുടുംബത്തിന് സഹായം കൈമാറി.
നവോദയ മുൻ പ്രവർത്തകൻ സന്തോഷ് മാനവം അധ്യക്ഷനായി. നവോദയ കേന്ദ്ര കമ്മിറ്റി അംഗം ജോസ് വിക്റ്റർ സ്വാഗതം പറഞ്ഞു. നവോദയ രക്ഷാധികാരി കമ്മിറ്റി അംഗം പ്രദീപ് കൊട്ടിയം, നവോദയ പ്രവർത്തകൻ ശ്രീകുമാർ, കേരള പ്രവാസി സംഘം കോവളം ഏരിയ പ്രസിഡന്റ് സുഭാഷ്, സിപിഐ എം കാഞ്ഞിരംകുളം ലോക്കൽ കമ്മിറ്റി അംഗം സുരേഷ്, കെ കെ വിജയൻ, അശോകൻ എന്നിവർ പങ്കെടുത്തു. പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിജു കോവളം നന്ദി പറഞ്ഞു.









0 comments