ദമ്മാം നവോദയ അജയകുമാർ ചികിത്സാ സഹായം നൽകി

ദമ്മാം : ദമ്മാം നവോദയ റാക്ക ഏരിയ ഖൽദിയ യൂണിറ്റംഗം കൊല്ലം മൈനാഗപ്പള്ളി കടപ്പ സ്വദേശി അജയകുമാറിനുള്ള ചികിത്സാ സഹായം കൈമാറി. റാക്ക ഏരിയയിലെ പ്രവർത്തകർ സ്വരൂപിച്ച തുകയാണ് അജയകുമാറിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ കൈമാറിയത്. സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള തുക കൈമാറി. നവോദയ റാക്ക ഏരിയ കമ്മിറ്റി അംഗം ദിലീപ് കടയ്ക്കൽ അധ്യക്ഷനായി.
സിപിഐ എം മൈനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സെക്രട്ടറി കമൽദാസ്, പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ കുളങ്ങര, ജില്ലാ കമ്മിറ്റി അംഗങ്ങളായ തുളസീധരൻ പിള്ള, ബാബു, രാജേന്ദ്രൻ രാമനിലയം, നവോദയ മുൻ പ്രവർത്തകനും പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗവുമായ വിജയസൂരി, പ്രവാസി സംഘം മൈനാഗപ്പള്ളി വില്ലേജ് സെക്രട്ടറി സതീഷ്, നവോദയ- കുടുംബവേദി പ്രവർത്തകയും പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗവുമായ ബ്രിൻസി സുദർശൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ രവീന്ദ്രൻ, രതീഷ്, സനൽ, ശിശുപാലൻ, ഷാജി കടയ്ക്കൽ എന്നിവർ സംസാരിച്ചു. നവോദയ മുൻ പ്രവർത്തകനും കേരള പ്രവാസി സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ സന്തോഷ് മാനവം സ്വാഗതവും നവോദയ മുൻ പ്രവർത്തകൻ വിജയൻ കോവൂർ നന്ദിയും പറഞ്ഞു.
അജയകുമാറിനുള്ള ചികിത്സാ സഹായം സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള കൈമാറുന്നു









0 comments