നവോദയ ദമ്മാം കുടുംബവേദി ഓണാരവം 2025 സ്വാഗതസംഘം രൂപീകരിച്ചു

ദമ്മാം: നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ, സൗദി അറേബ്യ, ദമ്മാം ഏരിയ കുടുംബവേദി സെപ്തംബർ 12നു ദമ്മാമിൽ വച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ഓണാരവം-2025 ന്റെ സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം നവോദയ കേന്ദ്ര കമ്മറ്റി ജോയിൻ സെക്രട്ടറി നൗഷാദ് അകോലത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ മുസമ്മിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡന്റ് സ്മിത നരസിംഹൻ അധ്യക്ഷയായി. നവോദയ കേന്ദ്രകമ്മിറ്റി അംഗം സലിം പുതിയ വീട്ടിൽ, കുടുംബവേദി ജോയിന്റ് സെക്രട്ടറി സുരേഷ് ശൂരനാട്, കുടുംബവേദി കേന്ദ്ര വൈസ് പ്രസിഡന്റ് നരസിംഹൻ എന്നിവർ ആശംസ അറിയിച്ചു. ഏരിയ സെക്രട്ടറി മനോജ് പുത്തൂരാൻ സ്വാഗത സംഘ കമ്മിറ്റി പ്രഖ്യാപിച്ചു. വനിതാവേദി കൺവീനർ സൂര്യ മനോജ്, ബാലവേദി രക്ഷാധികാരി ജോഷി വർഗീസ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ബിജു രാമചന്ദ്രൻ നന്ദിപറഞ്ഞു.
ഓണാരവം സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികൾ: ചെയർമാൻ രഞ്ജിത്ത് കൊഞ്ചിര വിള, വൈസ് ചെയർമാൻ-ജമീല സാജിദ്, അനീഷ് ഹസ്സൻ, കൺവീനർ ബിജു രാമചന്ദ്രൻ, ജോയിൻ കൺവീനർ -ആയിഷ സ്ഹീർ, പ്രമോദ് കൈമൾ, രജിസ്‌ട്രേഷൻ & ഫിനാൻസ്, ഫുഡ്, പ്രോഗ്രാം വളണ്ടിയർ, സ്റ്റേജ് & സൗണ്ട്, ഔട്ട് ഡോർ ഗെയിം, മീഡിയ എന്നീ സബ് കമ്മിറ്റികളും, രക്ഷാധികാരികളായി ഷമിം നാണത്ത്, സലിം പുതിയ വീട്ടിൽ, നരസിംഹൻ, വിൻസൺ തോമസ് എന്നിവരെയും ക്രൈസിസ് മാനേജ്‌മന്റ് ടീം ആയി സുരേഷ് ശൂരനാട്, സ്മിത നരസിംഹൻ, മനോജ് പുത്തൂരാൻ, മുസ്മ്മിൽ എന്നിവരെയും തെരെഞ്ഞെടുത്തു.









0 comments