ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് കൗൺസിൽ സ്ഥാപിച്ചു

ഷാർജ : ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കാനായി കൗൺസിൽ രൂപീകരിക്കുന്നതിന് ഉത്തരവിറക്കി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. സർക്കാർ നയങ്ങൾ, പദ്ധതികൾ, പരിപാടികൾ, തീരുമാനമെടുക്കൽ എന്നിവയിൽ ഭിന്നശേഷിക്കാരുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കലാണ് ലക്ഷ്യം. കൃത്യമായ നയങ്ങളും പരിപാടികളും നടപ്പാക്കുന്നതിന് വിവിധ സേവന തുറകളിലുള്ളവർക്ക് നിർദേശം നൽകി. മറ്റു പൗരന്മാർക്കൊപ്പം ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുകയെന്നതും ലക്ഷ്യമിടുന്നു. ഷാർജ സുൽത്താനാണ് കൗൺസിലിന്റെ അധ്യക്ഷൻ.









0 comments