ഷാനവാസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ദുബായ്: നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ഓർമ ക്വിസൈസ് മേഖലാ റാഷിദിയ യൂണിറ്റ് അംഗം ഷാനവാസിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, കൈരളി ടിവി മിഡിൽ ഈസ്റ്റ് ചീഫ് ജമാലുദ്ധീൻ, ക്വിസൈസ് മേഖലാ പ്രസിഡന്റ് ജമാൽ, പ്രസിഡന്റ് അരുൺ കെ.വി., അക്ബർ അലി, നൗഫൽ പട്ടാമ്പി, അരുൺ പി. രവി, സുൽഫത്ത്, മുസ്തഫ, ജിയാസ്, സനൂപ്, ഷനോഫ്, പി പി അഷ്‌റഫ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി ജിജിത അനിൽകുമാർ അനുശോചന സന്ദേശം അവതരിപ്പിച്ചു. പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷനായി. യോഗത്തിൽ ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു









0 comments