യുഎഇ അംബാസഡർക്ക് ഉയർന്ന ബഹുമതി നൽകി ബ്രസീൽ

PHOTO: X/WAMNEWS_ENG
കെ എൽ ഗോപി
Published on Aug 14, 2025, 03:55 PM | 1 min read
ഷാർജ: യുഎഇയും ബ്രസീലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകളെ മാനിച്ച് ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലിന്റെ വിദേശകാര്യ മന്ത്രാലയം യുഎഇ അംബാസഡർ സാലിഹ് അഹമ്മദ് സുവൈദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി നാഷണൽ ഓർഡർ ഓഫ് സതേൺ ക്രോസ് ബഹുമതി നൽകി ആദരിച്ചു.
ബ്രസീൽ സർക്കാർ വിദേശ പൗരന്മാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് വിദേശകാര്യമന്ത്രാലയം ആതിഥേയത്വം വഹിച്ച ചടങ്ങിൽ അൽ സുവൈദിയ്ക്ക് സമ്മാനിച്ചത്.









0 comments