സർക്കാർ ജീവനക്കാർക്ക് ബോണസ്

Photo credit: Dubai Media Office
ദുബായ് : സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 277 മില്യൺ ദിർഹത്തിന്റെ പെർഫോമൻസ് ബോണസ് അംഗീകരിച്ചതായി ഷെയ്ഖ് ഹംദാൻ ട്വിറ്ററിലൂടെ അറിയിച്ചു.
മുൻ വർഷങ്ങളിലും ദുബായ് സർക്കാർ ജീവനക്കാർക്ക് പെർഫോമൻസ് ബോണസായി ഉയർന്ന തുക പ്രഖ്യാപിച്ചിരുന്നു. 2023ൽ 152 മില്യൺ ദിർഹമാണ് ബോണസായി സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പുറത്തുവന്ന ഒരു സർവേയിൽ യുഎഇ നിവാസികളിൽ 75 ശതമാനം പേരും ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു.









0 comments