വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത് തട്ടിപ്പ്; അന്താരാഷ്ട്ര സംഘത്തെ ദുബായ് പൊലീസ് പിടികൂടി

ദുബായ് : ബാങ്ക് കാർഡുകളിൽ നിന്ന് തട്ടിയെടുത്ത പണം കൈമാറ്റം ചെയ്യുന്നതിനായി വ്യാജ കമേഴ്‌സ്യൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ ദുബായ് പൊലീസ് പിടികൂടി.
വിപണിയിൽ ഇല്ലാത്ത വ്യാജ കമ്പനികളെ രജിസ്റ്റർ ചെയ്ത് ബാങ്കുകളും നിയന്ത്രണ ഏജൻസികളെയും വഞ്ചിച്ച് തട്ടിപ്പിനായി ഉപയോഗിച്ച സംഘത്തെ മാസങ്ങൾ നീണ്ട നിരീക്ഷണത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട നിയമ നടപടികൾക്ക് വിധേയരാക്കി.
ആന്റി-ഫ്രോഡ് സെന്ററിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ അന്വേഷണ വിഭാഗമാണ് സംഘത്തെ പിടികൂടിയത്. ‘പൊലീസ് ഐ’ പ്ലാറ്റ്ഫോം വഴി സംശയാസ്പദമായ ഇടപാടുകൾ വ്യക്തികളും സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.









0 comments