ബാലവേദി കുവൈത്ത് സ്വാതന്ത്ര്യദിനാഘോഷം

ബാലവേദി കുവൈത്ത് സാൽമിയ മേഖല കമ്മിറ്റി സംഘടിപ്പിച്ച് സ്വാതന്ത്ര്യദിനാഘോഷം ഉദ്‌ഘാടനം ചെയ്ത് പ്രേമൻ ഇല്ലത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79–ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നാല് മേഖലയിലായി പരിപാടികൾ സംഘടിപ്പിച്ച് ബാലവേദി കുവൈത്ത്. മെഹബുള്ള കല സെന്ററിൽ നടന്ന പരിപാടി കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്‌ഘാടനം ചെയ്തു. ബാലവേദി അബുഹലിഫ മേഖല ജോയിന്റ് സെക്രട്ടറി കെവിൻ രാമനാഥ് അധ്യക്ഷനായി. മിന്നാമിന്നി ക്ലബ് സെക്രട്ടറി എറിക് സ്വാതന്ത്ര്യദിന സന്ദേശവും ചാച്ചാ നെഹ്‌റു ക്ലബ് പ്രസിഡന്റ് ആഗ്നെസ് ജോജി ഭരണഘടന ആമുഖവും അവതരിപ്പിച്ചു. മഞ്ചാടി ക്ലബ് സെക്രട്ടറി ബ്രസില്ല ബേസിൽ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബാലവേദി കുവൈത്ത് പ്രസിഡന്റ് ബ്രയാൻ ബേസിൽ, കേന്ദ്ര കോഓർഡിനേറ്റർ ശങ്കർ റാം, കല കുവൈത്ത് ട്രഷറർ പി ബി സുരേഷ്, ബാലവേദി അബുഹലിഫ മേഖല കൺവീനർ നിമ്യ ഗോപിനാഥ്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതിയംഗം അനീഷ് മണിയൻ, കല അബുഹലീഫ മേഖല പ്രസിഡന്റ് ജോബിൻ ജോൺ, രക്ഷാധികാരി സമിതി മേഖല കോഓർഡിനേറ്റർ അജിത് വർഗീസ് എന്നിവർ സംസാരിച്ചു. ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി എബെൽ അജി സ്വാഗതവും വൈസ് പ്രസിഡന്റ് ജുവാന തെരസ് നന്ദിയും പറഞ്ഞു.
സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്ന പരിപാടി കുവൈത്തിലെ പ്രമുഖ നോവലിസ്റ്റും സാമൂഹിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്ത് ഉദ്‌ഘാടനം ചെയ്തു. ബാലവേദി മിന്നാരം ക്ലബ് പ്രസിഡന്റ് ലാമിയ നസ്‌റിൻ അധ്യക്ഷയായി. മാമ്പഴം ക്ലബ് സെക്രട്ടറി സെഹ്‌ന നസ്‌റിൻ സ്വാതന്ത്ര്യദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കല ആക്‌ടിങ് സെക്രട്ടറി ജെ സജി, ബാലവേദി കുവൈത്ത് കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കല സാൽമിയ മേഖല ആക്ടിങ് പ്രസിഡന്റുമായ ജോർജ് തൈമണ്ണിൽ, മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബെറ്റി അഗസ്റ്റിൻ, സാൽമിയ മേഖല ബാലവേദി കോഓർഡിനേറ്റർ ഷിജു കുട്ടി എന്നിവർ സംസാരിച്ചു. സാൽമിയ ബാലവേദി മാരിവിൽ വൈസ് പ്രസിഡന്റ് റിയോണ ജോജി സ്വാഗതവും മാമ്പഴം ക്ലബ് സെക്രട്ടറി ഇവാൻ ഷിനോജ് നന്ദിയും പറഞ്ഞു.
അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ വൈസ് പ്രസിഡന്റ് ബോബൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് നന്ദന ലക്ഷ്മി അധ്യക്ഷയായി. മഴത്തുള്ളി ക്ലബ് അംഗം ജാനറ്റ് ഡിസൽവ സ്വാതന്ത്ര്യദിന സന്ദേശവും ബാലവേദി അബ്ബാസിയ മേഖല ജോയിന്റ് സെക്രട്ടറി ചാരുലക്ഷ്മി പ്രതിജ്ഞയും അവതരിപ്പിച്ചു. ബാലവേദി കുവൈത്ത് സെക്രട്ടറി അഞ്ജലീറ്റ രമേശ്, കല പ്രസിഡന്റ് മാത്യു ജോസഫ്, അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബിജു ജോസ്, ബാലവേദി മേഖല കൺവീനർ വിനോയി വിത്സൻ എന്നിവർ സംസാരിച്ചു. ബാലവേദി മേഖല സെക്രട്ടറി ശിവാനി ശൈമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ആദിൽ റിജേഷ് നന്ദിയും പറഞ്ഞു.
മംഗഫ് കല സെന്ററിൽ നടന്ന പരിപാടി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ബാലവേദി ഫഹാഹീൽ മേഖല പ്രസിഡന്റ് കീർത്തന ഷാനി അധ്യക്ഷയായി. മഴവില്ല് ബാലവേദി ക്ലബ് പ്രസിഡന്റ് നിവേദ് സതീഷ് സ്വാതന്ത്ര്യദിന സന്ദേശവും മലർവാടി ക്ലബ് അംഗം കാർത്തിക ഷാനി പ്രതിജ്ഞയും അവതരിപ്പിച്ചു. കല വൈസ് പ്രസിഡന്റ് പി വി പ്രവീൺ, ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി ആർ സുധാകരൻ, കല ഫഹാഹീൽ മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടി, ബാലവേദി ഫഹാഹീൽ മേഖല രക്ഷാധികാരി കൺവീനർ വിജയകുമാർ, മേഖല കോഓർഡിനേറ്റർ ജിനു മക്കട എന്നിവർ സംസാരിച്ചു. ബാലവേദി ഫഹാഹീൽ മേഖല ആക്ടിങ് സെക്രട്ടറി ആദിനാദ് ബിനു സ്വാഗതവും മഞ്ചാടി ക്ലബ് സെക്രട്ടറി വൈഗ വിപിൻ നന്ദിയും പറഞ്ഞു.









0 comments