ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ

മനാമ: കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ. ബഹ്‌റൈൻ പ്രതിഭ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് ബിനു മണ്ണിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മറ്റി അംഗം നിരൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി.
കേരളയീരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഇ കെ നായനാർ എന്നും സാധാരണക്കാരന് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഫെഡറലിസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതുവഴി സംസ്ഥാനങ്ങൾക്ക് ന്യായമായ അവകാശങ്ങൾ സാധ്യമാകണമെന്നും രാഷ്ട്രീയവിശദീകരണത്തിൽ പറഞ്ഞു. കേരള സർക്കാർ നടത്തിവരുന്ന എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസന , ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകണമെന്നും അതിന് പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകേണ്ടതുണ്ടെന്നും ലിവിൻ കുമാർ ചൂണ്ടിക്കാട്ടി.









0 comments