ബഹ്‌റൈന്‍ പ്രതിഭ വോളി ഫെസ്റ്റ് സീസണ്‍ 4; ഉത്സവ് 2025 ഗ്രാന്‍ഡ് ഫിനാലെ

മനാമ: ബഹ്‌റൈന്‍ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റി നടത്തുന്ന വോളി ബോള്‍ മത്സരത്തിന്റെ നാലാം സീസണ്‍ ജൂണ്‍ 12, 13 തീയതികളില്‍ സിഞ്ചിലെ അല്‍ അഹ്ലി ക്ലബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്‌റൈനിലെ വിവിധ രാജ്യക്കാരായ പ്രവാസികള്‍ നയിക്കുന്ന 12 ടീമുകള്‍ കോര്‍ട്ടിലിറങ്ങും. ഫിലിപ്പൈന്‍സ് വനിതകള്‍ പങ്കെടുക്കുന്ന രണ്ടു ടീമുകളുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകിട്ട് ഏഴിനും വെള്ളി ഉച്ചക്കുശേഷം മൂന്നിനും മത്സരങ്ങള്‍ ആരംഭിക്കും.
ഉത്സവ് 2025 ന്റെ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 20ന് വൈകിട്ട് നാലിന് ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഗായകനും നടന്‍ പാട്ട് കലാകാരനുമായ അതുല്‍ നറുകര നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അരങ്ങേറും.
പ്രതിഭയുടെ നാല് മേഖലകളിലും നടന്ന മേഖല പരിപാടികളുടെ ഭാഗമായാണ് മുഹറഖ് മേഖലയിലെ ആറ് യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ഉത്സവ് 2025 സംഘടിപ്പിച്ചത്. വിവിധ കലാ, സാഹിത്യ മത്സരങ്ങള്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞ നാല് മാസക്കാലയളവില്‍ സംഘടിപ്പിച്ചു. വോളി ബോള്‍ മത്സരത്തിലേക്കും ഗ്രാന്‍ഡ്ഫിനാലെയിലേക്കും മുഴുവന്‍ കായിക, കലാപ്രേമികളേയും ക്ഷണിക്കുന്നതായി സംഘാടക അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ എവി അശോകന്‍, മേഖല സെക്രട്ടറി ബിനു കരുണാകരന്‍, മേഖല പ്രസിഡണ്ട് സജീവന്‍ മാക്കണ്ടി, പരിപാടികളുടെ കണ്‍വീനര്‍മാരായ സുലേഷ് വികെ, സന്തു പടന്നപ്പുറം, മേഖല ജോ. സെക്രട്ടറി അനില്‍ സികെ, ട്രഷറര്‍ അനില്‍ കെപി എന്നിവര്‍ പങ്കെടുത്തു.









0 comments